മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലനിൽ നടൻ വിശാലുമുണ്ട്. മലയാളത്തിലെ വിശാലിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിശാൽ എത്തുന്നതെന്നാണ് വിവരം.

”ശരിക്കും ഈ സിനിമയിൽ ഞാൻ വിശാലിനെ കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതേയല്ല. പക്ഷേ അങ്ങനെയൊരു ഓപ്ഷൻ വന്നപ്പോൾ ആ ക്യാരക്ടർ തന്നെ വലുതായി. കഥയ്ക്കും പുതിയൊരു ഡയമൻഷൻ വന്നുചേർന്നു. തികഞ്ഞ പ്രൊഫഷണലാണദ്ദേഹം. അതിന്റെ റിസൾട്ട് ക്യാമറയ്ക്ക് മുന്നിൽ കാണാനുമുണ്ട്. അതുപോലെ അതിശയപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും. വളരെ കുലീനനാണ്. വിനയവും ക്ഷമയുമാണ് ഞാൻ അദ്ദേഹത്തിൽ കണ്ട മികച്ച ക്വാളിറ്റികൾ” എന്നാണ് ബി.ഉണ്ണിക്കൃഷ്ണൻ നാന വാരികയോട് പറഞ്ഞത്.

vishal, villain, mohanlal

വിശാലിനൊപ്പം മൂന്നു പേഴ്സണൽ അസിസ്റ്റന്റുകൾ ഉണ്ടാകും. രണ്ടു സുരക്ഷാ ഭടന്മാരും എപ്പോഴും കൂടെയുണ്ട്. പക്ഷേ അതൊന്നും അദ്ദേഹത്തെ സമീപിക്കാൻ ആർക്കും ഒരു തടസ്സമല്ല. സെൽഫിയെടുക്കാൻ ആരു ചെന്നാലും വിശാൽ അവർക്കൊപ്പംനിന്ന് സെൽഫിയെടുക്കും. താരത്തെ മറ്റുളളവരിൽനിന്നും വ്യത്യസ്തമാക്കുന്നതും ഇതാണ്.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വില്ലനിൽ മോഹൻലാൽ എത്തുന്നത്. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ഹൻസികയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 25-30 കോടി ബജറ്റിലാണ് വില്ലൻ ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook