ആത്മഹത്യാശ്രമത്തെ തുടർന്ന് തമിഴ് നടി വിജയലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാം തമിഴർ പാർട്ടിയുടെ നേതാവ് സീമാൻ, ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വീഡിയോ സന്ദേശത്തിൽ പറയുന്നു. ഞായറാഴ്ചയാണ് സംഭവം. വിജയലക്ഷ്മി ഇപ്പോൾ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്രണ്ട്സ്, ബോസ് എഞ്ചിര ബാസ്കരൻ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിജയലക്ഷ്മി. നടനും രാഷ്ട്രീയനേതാവുമായ സീമനിൽ നിന്നും സീമന്റെ പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന ഉപദ്രവങ്ങൾ തുറന്നു പറഞ്ഞ് വിജയലക്ഷ്മി വാർത്തകളിലും ഇടം പിടിച്ചിരുന്നു.
“ഇതെന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാലു മാസമായി സീമനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടി ഇതുവരെ എന്നാൽ കഴിയുന്ന രീതിയിൽ അതിജീവിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ അടുത്തിടെ ഹരിനാടാർ മാധ്യമങ്ങളിലൂടെ എന്നെ അപമാനിച്ചിരിക്കുന്നു,” ഞായറാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോയിൽ വിജയലക്ഷ്മി പറയുന്നു.
Read in Englih: Actor Vijayalakshmi hospitalised after suicide attempt
“കർണാടകയിൽ ജനിച്ചു എന്നതുകൊണ്ട്മാത്രം സീമൻ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഇനിയും എനിക്കീ സമ്മർദ്ദം താങ്ങാൻ വയ്യ. ഞാൻ പിള്ളൈ കമ്മ്യൂണിറ്റിയിൽ നിന്നുള്ളതാണ്, എൽറ്റിറ്റിഇ നേതാവ് പ്രഭാകരും ഈ കമ്മ്യൂണിറ്റിയിൽ നിന്നുള്ളതാണ്. സീമൻ ഇന്ന് ഈ നിലയിലെത്താൻ പ്രഭാകരൻ മാത്രമാണ് കാരണം, പക്ഷേ സീമൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ എന്നെ നിരന്തരം ഉപദ്രവിക്കുന്നു. ഈ കേസിൽ നിന്ന് സീമാനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഞാൻ എന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന് ഒരിക്കലും മുൻകൂർ ജാമ്യം ലഭിക്കരുത്. എന്റെ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതായിരിക്കണം, ആരുടേയും അടിമയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” വീഡിയോ സന്ദേശത്തിൽ വിജയലക്ഷ്മി പറയുന്നു.
Read more: വിവാഹം കഴിഞ്ഞ് പോകുമ്പോൾ അവനെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; വിങ്ങിപ്പൊട്ടി സുശാന്തിന്റെ സഹോദരി