അജിത്തിനൊപ്പമുള്ള ഈ പയ്യനെ മനസിലായോ?

പത്തുവർഷങ്ങൾ കൊണ്ട് തമിഴകത്തിന്റെ ജനപ്രിയനടനായി മാറുകയായിരുന്നു ഈ യുവാവ്

Vijay Sethupathi, Ajith, Thala Ajith, തല അജിത്ത്, വിജയ് സേതുപതി, Vijay Sethupathi photos, Ajith photos, Vijay Sethupathi childhood photos, Indian express malayalam, IE Malayalam

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. ഒരപൂർവ്വ താരസംഗമത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ഒരാൾ അന്നേ താരമാണ്, അടുത്തുനിൽക്കുന്ന പയ്യനാവട്ടെ ഒന്നര പതിറ്റാണ്ട് കൊണ്ട് തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവനായി മാറിയ നടനും. തല അജിത്തിനൊപ്പം നിൽക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് ആരാധകർക്ക് കൗതുകം സമ്മാനിക്കുന്നത്. തന്റെ പ്രിയനടനെ അടുത്തുകണ്ട സന്തോഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ.

View this post on Instagram

Guess the #actor

A post shared by Chennai Trendies™️ (@chennai_trendies) on

വേറിട്ടൊരു പാതയിലൂടെ സഞ്ചരിച്ച് തമിഴകത്ത് തന്റേതായൊരിടം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. സിനിമയിലെത്തും മുൻപ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന വിജയ് സേതുപതി ആദ്യക്കാലത്ത് ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ 2010ൽ പുറത്തിറങ്ങിയ സീനു രാമസാമിയുടെ ‘തെന്മേർക് പരുവകട്രിന്’ എന്ന ചിത്രത്തിലാണ് വിജയ് ആദ്യം നായകനാവുന്നത്. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012), നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു. തുടർന്ന് നിരവധി വിജയചിത്രങ്ങളുടെ ഭാഗമായി വിജയ് സേതുപതിയുടെ താരമൂല്യം ഉയരുകയായിരുന്നു.

Read more: ഉമ്മയാണ് സാറേ ഇവന്റെ മെയിൻ; വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തു

സൂന്ത് കവ്വും (2013), ഇദ്ധർകുതനെ അസൈപെട്ടെയ്‌ ബലകുമാര (2013), പണ്ണിയരും പദ്മിനിയും(2014), നാനും രൗഡി താൻ (2015), സേതുപതി,കാതലും കടന്ത് പോകും (2016), ധർമ ദുരൈ (2016), കവൻ (2017), വിക്രം വേദ (2017), കറുപ്പൻ (2017), ചെക്ക ചിവന്ത വാനം (2018), 96 (2018) എന്നീ ചിത്രങ്ങളെല്ലാം തന്നെ ഏറെ ജനപ്രീതി നേടുകയും ചെയ്തു. ഇന്ന് വിജയ് സേതുപതി തമിഴരുടെ സ്വന്തം മക്കൾ സെൽവൻ ആണ്.

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നൽകുന്ന ചിത്രങ്ങൾ ചെയ്യുക എന്നതാണ് തനിക്ക് പ്രധാനമെന്നും സേതുപതി വിശദമാക്കുന്നു. ” അന്നും ഇന്നും സിനിമകളുടെ എണ്ണമല്ല എനിക്ക് പ്രധാനം. ഞാനൊരു സിനിമ തിരഞ്ഞെടുക്കുന്നു, ചെയ്യുന്നു, മുന്നോട്ട് പോകുന്നു. ഒരു നടനെന്ന രീതിയിൽ ഞാൻ സംവിധായകനെ സംതൃപ്തിപ്പെടുത്തുന്നു. അദ്ദേഹത്തിനു വേണ്ടത് നൽകുന്നു. വിജയപരാജയങ്ങൾ ബാധിക്കാതെ മുന്നോട്ടു പോവുക എന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ചില പടങ്ങളൊക്കെ ശരാശരി ആണെന്നറിയാം. പക്ഷേ അവ മോശം സിനിമകളായിരുന്നില്ല, ഞാനൊരു മോശം നടനുമല്ല,” ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamil actor thala ajith old photo childhood photo of vijay sethupathi

Next Story
മുഖസൗന്ദര്യത്തിന് ഖുശ്ബുവിന്റെ ബ്യൂട്ടി ടിപ്സ്Khushbu, Khushbu latest photos, childhood photo, Khushbu photo, ഖുശ്ബു, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com