മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് തമിഴ് നടൻ സൂര്യ. പുതിയ ചിത്രമായ സിങ്കം ത്രീയുടെ പ്രചരണത്തിന് കേരളത്തിൽ എത്തിയപ്പോളായിരുന്നു സൂര്യയുടെ പ്രതികരണം.

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപാളാകാൻ കഴിയുമോയെന്നായിരുന്നു പിണറായിയെ കണ്ട ശേഷമുള്ള സൂര്യയുടെ പ്രതികരണം. സാധാരണ വിമാനത്തിൽ വിഐപിയുണ്ടെങ്കിൽ അവരെയാണ് ആദ്യം പുറത്തിറക്കുക. മറ്റു യാത്രക്കാരെയെല്ലാം അതുവരെ തടഞ്ഞുവയ്ക്കും. എന്നാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങിയത്. ഇതുതന്നെ അദ്ഭുതപ്പെടുത്തി. ഒരു സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടിയെ കാണുന്നതുപോലെയാണ് അദ്ദേഹം തന്നെ കണ്ടതെന്നും സൂര്യ പറഞ്ഞു.

കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രാമധ്യേയാണ് സൂര്യ പിണറായിയെ പരിചയപ്പെട്ടത്. തന്റെ വിമാനത്തിൽ മുഖ്യമന്ത്രിയുണ്ടെന്നറിഞ്ഞ സൂര്യ അദ്ദേഹത്തെ നേരിൽച്ചെന്നു പരിചയപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook