തമിഴ് നടൻ കാലി വെങ്കട്ട് വിവാഹിതനായി. ജനനിയാണ് വധു. കാഞ്ചിപുരത്തുളള തിരുപോരൂർ മുരുകൻ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

കൊമേഡിയൻ കഥാപാത്രങ്ങളിലൂടെയാണ് കാലി വെങ്കട്ട് തമിഴ് സിനിമയിൽ തിളങ്ങിയത്. തെഗിഡി, മാരി, ഇരുതി സുട്ര്, മിരുതൻ, കൊടി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മെർസൽ ആണ് കാലി വെങ്കട്ടിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ