ചെന്നൈ: മദ്യപിച്ച് വണ്ടിയോടിച്ചതിന് നടന്‍ ജയ് സമ്പത്ത് അറസ്റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്ളൈ ഓവറില്‍ ഇടിച്ചു നിന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് നടന്‍ മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ നുംഗമ്പാക്കത്ത് ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. മദ്യപിച്ച് അമിതവേഗത്തില്‍ വണ്ടിയോടിച്ച ജയ് ഡിവൈഡറിലേക്ക് വണ്ടി ഓടിച്ചു കയറ്റിയെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പ് 2014ല്‍ മദ്യപിച്ച് വാഹനം ഓടിച്ച് കാശി തിയേറ്ററില്‍ ഇടിച്ചതിന് തുടര്‍ന്ന് ജയ് അറസ്റ്റിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook