ദളപതി വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിറകെ ഇപ്പോൾ ചിയാൻ വിക്രം വോട്ട് ചെയ്യാൻ പോവുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിലോ, വിജയ് ചെയ്തത് പോലെ സൈക്കിളിലോ അല്ല ചിയാൻ പോളിങ് ബൂത്തിൽ പോയത്. പോളിങ് ബൂത്തിലേക്ക് നടന്നു പോവുകയായിരുന്നു താരം.
ചെന്നൈ ബസന്ത് നഗറിലെ വീട്ടിൽ നിന്ന് അടുത്തുള്ള പോളിങ് ബൂത്തിലേക്ക് വിക്രം നടന്നുപോവുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പങ്കുവച്ചിട്ടുണ്ട്. ഫോർമൽ വസ്ത്രങ്ങളും കറുത്ത മാസ്കുമായിരുന്നു താരം വോട്ട് ചെയ്യാൻ പോവുമ്പോൾ ധരിച്ചിരുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് പിറകെ ആരാധകർ അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുകയും ചെയ്തതായും വീഡിയോയിൽ കാണാം.
#Vikram Voting Pic#TNElection#TamilNaduElections2021 pic.twitter.com/qakKz9etSZ
— Diamond Babu (@idiamondbabu) April 6, 2021
#Vikram Voting Pic#TNElection#TamilNaduElections2021 pic.twitter.com/qakKz9etSZ
— Diamond Babu (@idiamondbabu) April 6, 2021
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആകെ 6.29 കോടി വോട്ടർമാരുള്ള തമിഴ്നാട്ടിൽ 3998 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
Read More: സൈക്കിളിൽ പോയത് ബൂത്ത് വീടിനടുത്തായതുകൊണ്ട്, വേറെ വ്യാഖ്യാനങ്ങൾ വേണ്ട: വിജയ്
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതിക്കും അക്ഷരയ്ക്കും ഒപ്പമാണ് കമൽഹാസൻ എത്തിയത്. സുഹാസിനി ഹാസൻ, അജിത്, ശാലിനി, വിജയ്, സൂര്യ, കാർത്തി, രജനീകാന്ത് എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook