തമിഴകത്തിന്റെ സ്വന്തം തല അജിത്തിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകർക്ക് വിനയത്തിന്റെയും എളിമയുടെയും പര്യായമാണ് അജിത്ത്. സാധാരണ മേയ് ഒന്നിന് തമിഴ്നാട്ടിൽ അജിത്ത് ആരാധകർ ഒരു ഉത്സവപ്രതീതി തന്നെ സൃഷ്ടിക്കാറുണ്ട്. എന്നാൽ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്ന് താരം തന്നെ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

താരത്തിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നഴ്സറി ക്ലാസ്സിൽ നിന്നുള്ള ചിത്രത്തിൽ ഏറ്റവും പിറകിലെ വരിയിൽ നാലാമതായി നിൽക്കുകയാണ് കുട്ടി അജിത്ത്. അജിത്തിന്റെ കുട്ടിക്കാലചിത്രത്തിന് മകൻ ആദ്വിക്കുമായി നല്ല മുഖസാദൃശ്യമുണ്ട്. 1971 മേയ് ഒന്നിനാണ് അജിത്തിന്റെ ജനനം. പിതാവ് പി സുബ്രഹ്മണ്യൻ പാലക്കാട് സ്വദേശിയാണ്. അമ്മ മോഹിനി സിന്ധി സ്വദേശിയും.

View this post on Instagram

Guess the bday Boy in the pic…. #hbdajith

A post shared by Behind Talkies (@behindtalkies) on

കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച അജിത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കിയിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും നിത്യവേതനക്കാരായ സിനിമാപ്രവർത്തകരെ സഹായിക്കാനായി 25 ലക്ഷം രൂപയും താരം നല്‍കിയിരുന്നു.

തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് തല. മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടി ശാലിനിയെ ജീവിതസഖിയായി കൂടെ കൂട്ടിയതോടെ ആ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Read more: ജന്മദിനത്തിൽ ശാലിനിക്ക് അജിത് നൽകിയ സർപ്രൈസ്

1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook