scorecardresearch

കൂട്ടുകാർക്കൊപ്പം തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ അജിത്തെത്തി; മാസ്ക് മാറ്റിയപ്പോൾ ആളെ തിരിച്ചറിഞ്ഞു

ഹ്രസ്വ സന്ദർശനത്തിനിടെ സുഹൃത്തുക്കളോടൊപ്പം താരം ദർശനത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തിലും പോയി

ഹ്രസ്വ സന്ദർശനത്തിനിടെ സുഹൃത്തുക്കളോടൊപ്പം താരം ദർശനത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തിലും പോയി

author-image
Entertainment Desk
New Update
Ajith, അജിത്, Ajith Kumar, അജിത് കുമാർ, Thala Ajith, തല അജിത്, Tamil Actor, തമിഴ് നടൻ, iemalayalam, ഐഇ മലയാളം

തമിഴരുടെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ തന്നെ പ്രിയ താരമാണ് നടൻ അജിത്. സിനിമയിൽ ഹീറോ ആണെങ്കിലും ജീവിതത്തിൽ വെറും സാധാരണക്കാരനായി ലളിത ജീവിതം നയിക്കുന്നയാൾ. നിലവിൽ തന്റെ പുതിയ ചിത്രം വലിമൈയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ വാരണാസിയിലാണ് അദ്ദേഹം. സുഹൃത്തുക്കൾക്കൊപ്പം നാടു ചുറ്റുന്നതിനിടെ ഭക്ഷണം കഴിക്കാൻ തട്ടുകടയിലെത്തിയ അജിത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്.

Advertisment

പ്രശസ്തമായ ചില ചാട്ട് ഷോപ്പുകൾ ഉള്ള ഗോഡൌലിയ, ദാഷ്വമേധ പ്രദേശങ്ങളിലൂടെയുള്ള കറക്കത്തിനിടെ അദ്ദേഹം ഒരു ചാട്ട് ഷോപ്പിൽ കയറി. അജിത് ഒരു തൊപ്പിയും മാസ്കും ധരിച്ച് തന്റെ ഐഡന്റിറ്റി മറച്ചുവെച്ചിരുന്ന. എന്നാൽ ചാട്ട് കൈയിൽ കിട്ടിയതോടെ അത് കഴിക്കാനായി മാസ്ക് മാറ്റിയപ്പോൾ ചുറ്റുമുള്ളവർ തങ്ങളുടെ പ്രിയ താരത്തെ തിരിച്ചറിഞ്ഞു.

ശുഭം കേസരി എന്നയാളുടെ കടയിലാണ് അജിത്തും കൂട്ടുകാരും കഴിക്കാനെത്തിയത്.

“അദ്ദേഹത്തെ ഞങ്ങളുടെ കടയിൽ കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാത്തരം ബനാറസി ചാട്ടും അദ്ദേഹം ആസ്വദിച്ചു, പ്രത്യേകിച്ച് ടമാറ്റർ ചാറ്റ്. വിവിധതരം മധുരപലഹാരങ്ങളും കഴിച്ചു. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ റെക്കോർഡ് ചെയ്യുകയും ചെയ്തു,” ശുഭം കേസരി പറഞ്ഞു.

ഹ്രസ്വ സന്ദർശനത്തിനിടെ സുഹൃത്തുക്കളോടൊപ്പം താരം ദർശനത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തിലും പോയി. അസി ഘട്ട് പര്യവേക്ഷണം ചെയ്ത അദ്ദേഹം സാരനാഥും സന്ദർശിച്ചു.

Advertisment

എച്ച്. വിനോദ് ആണ് വലിമൈ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: