/indian-express-malayalam/media/media_files/uploads/2021/05/WhatsApp-Image-2021-05-16-at-11.04.29-AM.jpeg)
തമിഴ് സിനിമാ മേഖലയിലെ ടെക്‌നീഷ്യന്മാർക്ക് സഹായഹസ്തവുമായി തമിഴ് നടൻ അജിത്. ഫെഫ്‍സി(FEFSI) എന്ന സിനിമാ പ്രവർത്തകരുടെ സംഘടനക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനം ലോക്ക്ഡൗണിൽ ആയിരിക്കുന്ന സമയത്താണ് അജിത്തിന്റെ സഹായം. 'കരുണക്കിപ്പോള്‍ കോടമ്പാക്കത്ത് ഒരു പേരുണ്ട്' എന്ന അടികുറിപ്പോടെ നടിയും സാമൂഹിക പ്രവർത്തകയുമായ കസ്തുരിയാണ് ട്വിറ്ററിലൂടെ വിവരം പങ്കു വെച്ചത്.
കോവിഡിനെ തുടർന്ന് സിനിമാ മേഖലയും മുഴുവൻ പ്രവർത്തനങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രവർത്തകരെ കോവിഡ് നാളുകളിൽ സഹായിക്കുന്നതിനായി സംഭവനകളുമായി നിരവധി താരങ്ങൾ മുന്നോട്ട് വരുന്നുണ്ട്. അതിനിടയിലാണ് അജിത് 10 ലക്ഷം രൂപ ഫെഫ്സിക്ക് നൽകിയത്. തമിഴ് സിനിമയിലെ 25,000 വരുന്ന ടെക്‌നീഷ്യൻസാണ് ഫെഫ്സിയിൽ ഉള്ളത്. ഇതിൽ ലഭിക്കുന്ന സംഭാവനകൾ ഇതിൽ അംഗങ്ങളായ സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.
Generosity has a name in Kodambakkam, Ajith. Today he has given 10 lakhs towards Fefsi film technicians and crew who are affected by this pandemic. #Respect . #Gratitudepic.twitter.com/kEixghByv0
— Kasturi (@KasthuriShankar) May 15, 2021
താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അജിത്തിന് കയ്യടിയുമായി എത്തുന്നത്. നേരത്തെ തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അജിത് 25 ലക്ഷം രൂപ സംഭാവന ചെയ്തിരിന്നു. അജിത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അജിത്തിന് പുറമെ സൂര്യ, കാർത്തി, രജനികാന്ത് തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു.
Read Also: ‘കോവിഡിനു മുൻപ് സിനിമയിൽ അഭിനയിച്ചിരുന്ന നാലു ഭീകരർ’; രസകരമായ കുറിപ്പുമായി ജയസൂര്യ
അടുത്തിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.