/indian-express-malayalam/media/media_files/2025/11/10/tamil-actor-abhinay-death-2025-11-10-15-53-56.jpg)
തമിഴ് നടൻ അഭിനയ് അന്തരിച്ചു. 44 വയസ്സായിരുന്നു. ഗുരുതരമായി കരൾരോഗവുമായി ബന്ധപ്പെട്ട് മാസങ്ങളായി ചികിത്സയിലായിരുന്നു. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടിൽ വെച്ച് പുലർച്ചെ 4 മണിക്കായിരുന്നു മരണം.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
തുള്ളുവതോ ഇളമൈ, സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനയ് കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Bossmalayalam 7 First Runner-Up
പിന്നീട് അഭിനയ് സഹനടൻ വേഷങ്ങളിലേക്കും ഡബ്ബിംഗിലേക്കും തിരിഞ്ഞു. 'തുപ്പാക്കി' (2012), 'അൻജാൻ' (2014) തുടങ്ങിയ ചിത്രങ്ങളിൽ നടൻ വിദ്യുത് ജംവാളിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Boss Malayalam 7 Winner Anumol
മുതിർന്ന മലയാള നടി ടി.പി രാധാമണിയുടെ മകനാണ് അഭിനയ്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു.
അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അഭിനയ് തനിച്ചാണ് താമസിച്ചിരുന്നത്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. അന്ത്യകർമ്മങ്ങൾക്കുള്ള ക്രമീകരണങ്ങൾക്കായി നടന്റെ സുഹൃത്തുക്കൾ നടികർ സംഗത്തെ സമീപിച്ചിട്ടുണ്ടെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
Also Read: ഹോട്ട് ലുക്കിൽ മഡോണ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us