പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ അപമാനിച്ച് ആരാധകർ. ‘സ്കെച്ച്’ സിനിമയുടെ പ്രൊമഷനായി ഒബ്റോൺ മാളിൽ എത്തിയപ്പോഴാണ് ആരാധകശല്യം കൊണ്ട് തമന്ന പൊറുതി മുട്ടിയത്. ചിയാൻ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.

വിക്രമിനെയും തമന്നയെയും കാണാനായി ഒബ്റോൺ മാളിൽ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ നന്നേ പാടുപെട്ടു. ആരാധകരുടെ നടുവിൽ നിന്നിരുന്ന തമന്നയെ നോക്കി ചിലർ മോശം കമന്റുകൾ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ലിഫ്റ്റിൽ കയറിയപ്പോഴും ആരാധക കൂട്ടം തമന്നയെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകൾ തുടർന്നു.

ലിഫ്റ്റിൽ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടർന്നതോടെ തമന്നയുടെ നിയന്ത്രണം വിട്ടു. ലിഫ്റ്റിൽ കയറിയ തമന്ന കുപിതയായി. ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകർ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകൾ പറഞ്ഞും കൊണ്ടിരുന്നു. ക്യാമറ ഫ്ലാഷുകളും ഇതിനിടയിൽ മിന്നി മറയുന്നുണ്ടായിരുന്നു. ലിഫ്റ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും നിറയെ ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. ഇതാണ് തമന്നയെ ഒന്നുകൂടി പ്രകോപിതയാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ