തന്റെ സീനുകൾ നീക്കിയതിനെച്ചൊല്ലി രാജമൗലിയുമായി തമന്നയ്ക്ക് പ്രശ്നം; ക്ഷുഭിതയായി നടി

എന്റെ റോളിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാമായിരുന്നു

thamanna bhatia, bahubali 2

ബാഹുബലി 2 വിലെ തന്റെ ഭാഗങ്ങൾ സംവിധായകൻ എസ്.എസ്.രാജമൗലി നീക്കം ചെയ്തതിൽ നടി തമന്ന ഏറെ ദുഃഖിതയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തനിക്കെതിരെയുളള ഈ അപവാദ പ്രചരണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് തമന്ന. ”ജോലിയില്ലാതെ വെറുതെ ഇരിക്കുന്ന ആരുടെയോ സങ്കൽപ്പമാണിത്. രാജമൗലി സാറിനോട് ഞാനെപ്പോഴും കടപ്പെട്ടിരിക്കുന്നു. അവന്തിക എന്ന കഥാപാത്രത്തിനായി അദ്ദേഹം എന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകളാണിത്. ബാഹുബലി ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനേറെ സന്തുഷ്ടയാണെന്നും” തമന്ന പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

”എന്റെ റോളിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാമായിരുന്നു. രാജമൗലി സാറിനോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബാഹുബലി പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനം കൊള്ളുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ ജീവിതത്തെ ബാഹുബലി ചിത്രം മാറ്റിമറിച്ചു” തമന്ന പറഞ്ഞു.

Read More: ബാഹുബലി 2 വിലെ തമന്നയുടെ സീനുകൾ നീക്കം ചെയ്തത് രാജമൗലി; കാരണം കേട്ട് തമന്ന ദുഃഖിതയായി

ബാഹുബലി 2 വിലെ തമന്നയുടെ പല സീനുകളും സംവിധായകൻ എസ്.എസ്.രാജമൗലിയുടെ നിർദേശപ്രകാരം അവസാന നിമിഷം എഡിറ്റ് ചെയ്ത് മാറ്റിയതായിട്ടായിരുന്നു റിപ്പോർട്ടുകൾ. വിഷ്വൽ ഇഫക്ട്സ് നന്നാവാത്ത ഭാഗങ്ങളാണ് രാജമൗലി നീക്കിയതെന്നും നിർഭാഗ്യവശാൽ അതൊക്കെ തമന്ന അഭിനയിച്ച സീനുകളായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. അവസാന നിമിഷം താൻ അഭിനയിച്ച ഭാഗങ്ങൾ ചിത്രത്തിൽനിന്നും നീക്കിയതിൽ തമന്ന സന്തുഷ്ടയല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

ബാഹുബലി ആദ്യ ഭാഗത്തിൽ അവന്തിക എന്ന ശക്തമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാൽ ബാഹുബലി ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം ഭാഗത്തിൽ തമന്നയ്ക്ക് ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. ബാഹുബലി 2 വിനായി കുതിര സവാരിയും ആയുധ പരിശീലനവും തമന്ന നേടിയിരുന്നു. ബാഹുബലി 2 റിലീസിനു മുൻപേ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും തമന്ന പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamannah bhatia on being upset over chopped scenes in bahubali it s a baseless rumour

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com