മുംബൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അനുകരിക്കാനൊരുങ്ങി നടി തമന്ന ഭാട്ടിയ. ചാനല്‍ പരിപാടിയായ ‘ലിപ് സിങ് ബാറ്റില്‍’ എന്ന പരിപാടിയിലാണ് തമന്ന രജനീകാന്തിനെ അനുകരിക്കുക.
‘കുട്ടിക്കാലം മുതലേ എന്റെ ഏറ്റവും വലിയ ആവേശമായ വ്യക്തിക്കുള്ള പ്രണാമമാണിത്. ഇതുവരെ ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാളൊക്കെ വെല്ലുവിളി നിറഞ്ഞതാണിത്’ തമന്ന പറഞ്ഞു.
മുമ്പൊരിക്കലും എവിടേയും ഇത്രയധികം സമ്മര്‍ദ്ദം താന്‍ അനുഭവിച്ചിട്ടില്ലെന്നും എന്നാല്‍ ഫറാ ഖാനു വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ‘ലുംഗി ഡാന്‍സ്’ എന്ന പാട്ടിന് താരം ചുവടുവയ്ക്കും. സ്റ്റാര്‍പ്ലസില്‍ ശനിയാഴ്ച പരിപാടി ടെലികാസ്റ്റ് ചെയ്യും.