തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ പലരും ദേവീ വേഷത്തിലുള്ള സിനിമയുടെ ഭാഗമായിട്ടുണ്ട്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ, നടി തമന്നയും ദേവീ വേഷത്തിൽ അഭിനയിക്കുകയാണോയെന്ന സംശയമാണ് ഉയരുന്നത്. ദേവീ വേഷം ധരിച്ച് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന തമന്നയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
തമന്ന തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരു ദേവതയാണെന്ന തോന്നൽ തനിക്കുണ്ടാകാറുണ്ടെന്നാണ് തമന്ന പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റു പ്രൊമോഷന്റെ ഭാഗമായിട്ടാണോ തമന്നയുടെ ദേവീ വേഷം എന്നു വ്യക്തമല്ല. എന്തായാലും തമന്നയുടെ ദേവീ വേഷം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നാലു ലക്ഷം ലൈക്കാണ് ലഭിച്ചത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.
ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ. ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Read More: പച്ച സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ