തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരമെന്നാണു റിപ്പോർട്ടുകൾ. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Read More: എപ്പോഴും കൂടെയുണ്ടാവും; ചിരുവിനെ അടുത്തെത്തിച്ച് മേഘ്ന
Tamannaah Bhatia Tests Positive For COVID-19 a Month After Testing Negative, Admitted to Hyderabad Hospital #Tamannaah #TamannahBhatia pic.twitter.com/r8OZUUodiE
— Fridaytimes (@Fridaytimestn) October 4, 2020
ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.
— Tamannaah Bhatia (@tamannaahspeaks) August 26, 2020
നേരത്തേ ബോളിവുഡിൽ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലൈക അറോറ എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു. തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.