വിവിധ ഭാഷകളിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ച താരസുന്ദരിയാണ് തമന്ന. തമിഴിൽ നിറസാന്നിധ്യമായിരുന്ന താരം ഇപ്പോൾ തെലുങ്കിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. ചുംബിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സിനിമയുടെ കരാറില്‍ തമന്ന എഴുതി ചേര്‍ക്കാറുണ്ട്.

‘ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിന് മടിയുണ്ട്. സിനിമയ്ക്കായി കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കാറുണ്ടെന്നും തമന്ന വെളിപ്പെടുത്തിയിരുന്നു. ബിക്കിനി, അധരചുംബനം എന്നിവ ഒഴിവാക്കണമെന്ന് ആദ്യമേ പറയും. എത്ര പണം ഓഫര്‍ ചെയ്താലും താന്‍ അത് ചെയ്യില്ലെന്നും തമന്ന നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നാണ് നടി ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ഒരു തമിഴ് ടി.വി ഷോയിലായിരുന്നു തമന്നയുടെ തുറന്നു പറച്ചില്‍. ‘സ്ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും,’ തമന്ന പറഞ്ഞു.

Read more: വളര്‍ത്തു നായയ്ക്ക്‌ വേണ്ടി വെജിറ്റേറിയൻ ആയ തമന്ന

ഹൃത്വിക് റോഷനെ ഒരിക്കല്‍ കണ്ടപ്പോള്‍ താന്‍ ആരാണെന്ന് പോലും മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. ‘ഈയടുത്താണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഞാന്‍ വളരെ വിചിത്രമായാണ് പെരുമാറിയത്. ആദ്യം ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,’ തമന്ന പറഞ്ഞു.

2017 ഒക്ടോബറിലാണ് തമന്ന ഹൃത്വിക്കിനെ കണ്ടത്. ‘എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ആരാധനയോടെ നോക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും കഠിനാധ്വാനവും പ്രചോദിപ്പിക്കുന്നതാണ്,’ തമന്ന പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook