കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. വീട്ടിൽ ചികിത്സ തുടരുമെന്ന് താരം അറിയിച്ചു.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks) on

ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

നേരത്തേ ബോളിവുഡിൽ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലൈക അറോറ എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു. തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook