scorecardresearch
Latest News

വേറിട്ട അഭിനയവുമായി പാർവതി; ടേക്ക് ഓഫിന്റെ പുതിയ ട്രെയിലർ

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ ,ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

വേറിട്ട അഭിനയവുമായി പാർവതി; ടേക്ക് ഓഫിന്റെ പുതിയ ട്രെയിലർ

പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.

നഴ്‌സായാണ് കുഞ്ചാക്കോ ബോബനും പാർവതിയും ചിത്രത്തിലെത്തുന്നത്. ഇന്ത്യൻ അംബാസിഡറായി ഫഹദ് ഫാസിലുമെത്തുന്നു. ഇറാഖിൽ​ യുദ്ധത്തിനിടെ കുടുങ്ങിയ നഴ്സുമാരുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനും വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിന്രെ പ്രമേയം.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആസിഫ് അലിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പേരിലുളള രാജേഷ് പിളള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ടേക്ക് ഓഫ് നിർമ്മിക്കുന്നത്. മാർച്ച് 24 ന് ചിത്രം തിയേറ്ററുകളി​ൽ എത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Take off movie official trailer kunchako boban fahadh faasil parvathy