തന്റെ വശ്യസൗന്ദര്യം കൊണ്ട് ലോകത്തെ മയക്കിയ താരമാണ് ഐശ്വര്യ റായ് ബച്ചൻ. വിശ്വസുന്ദരിയായ ഐശ്വര്യ റായ് ലൈംലൈറ്റിൽ ഇന്നും തിളങ്ങി നില്‍ക്കുന്ന താരം തന്നെയാണ്. ഇപ്പോഴിതാ ലോകസുന്ദരിക്ക് ഒരു അപര രംഗത്തെത്തിയിരിക്കുകയാണ്. ഇറാനിൽ നിന്നുള്ള മോഡൽ മഹ്ലഗ ജബേരി എന്ന മോഡലിന്റെ ചിത്രങ്ങൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഐശ്വര്യയാണെന്നേ തോന്നൂ.

Happy girl happy world

A post shared by Mahlagha (@mahlaghajaberi) on

മോഡല്‍ പുറത്ത് വിട്ട ചില ചിത്രങ്ങളില്‍ ഐശ്വര്യ റായിയുമായി പല സാമ്യങ്ങളുമുണ്ടായിരുന്നു. വിടര്‍ന്ന ചുണ്ടുകളും നക്ഷത്ര കണ്ണുകളുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് മഹ്ലഗയുടെ ചിത്രങ്ങളിലും കാണാന്‍ കഴിയുന്നത്. ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയാണെന്ന് ആരും പറഞ്ഞ് പോവും.

Makeup by the amazing and talented @gqmakeup lovely Hair by @tee.hair

A post shared by Mahlagha (@mahlaghajaberi) on

ഇറാനില്‍ 1989 ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോള്‍ 27 കാരിയായ മഹല്‍ഘ ഇസ്ലാം വിശ്വാസത്തിലാണ് ജനിച്ചതെങ്കിലും മോഡലിങ്ങില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഡിയാഗോ കേന്ദ്രീകരിച്ചാണ് മോഡലിങ്ങില്‍ സജീവമായിരിക്കുന്നത്.

My favorite hair accessory for summer @brothersandsisters.biz

A post shared by Mahlagha (@mahlaghajaberi) on

ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത ഐശ്വര്യ റായിയെ പോലെ തന്നെയാണ് മഹ്ലഗയും. ഡയറ്റിങ്ങിലൂടെ ശരീരത്തെ പെര്‍ഫെക്ടായി കൊണ്ടു നടക്കുകയാണ് മഹ്ലഗ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook