/indian-express-malayalam/media/media_files/uploads/2018/09/Taimur-Nanny-Savithri-Salary.jpg)
Taimur Nanny Savithri Salary
എല്ലാ അര്‍ത്ഥത്തിലും രാജകുമാരന്‍ തന്നെയാണ് സൈഫ് അലി ഖാന്‍ പട്ടോഡിയുടേയും കരീനാ കപൂറിന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍ പട്ടോഡി. ജനിച്ച ദിവസം മുതല്‍ തന്നെ ലൈംലൈറ്റിലാണ് കുഞ്ഞു തൈമൂര്‍. അത് അച്ഛന്റെയും അമ്മയുടേയും കെയര്‍ഓഫില്‍ അല്ല. സ്വന്തം നിലയില്‍ തന്നെ താരമാണ് രണ്ടു വയസ്സ് മാത്രം പ്രായുള്ള തൈമൂര്‍. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന 'പാപ്പരാസി' കളെ കണ്ട് തുടങ്ങിയ കാലത്ത് ഒന്നമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു തൈമൂര്‍.
മാധ്യമങ്ങളില്‍ നിറയുന്ന തൈമൂറിന്റെ ചിത്രങ്ങളില്‍ പലപ്പോഴും കാണുന്നത് അച്ഛനമ്മമാരല്ല, മറിച്ചു നാനിയായ സാവിത്രിയെയാണ്. ഇത്തരത്തില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം ഉള്ളത് കൊണ്ട് സാവിത്രിയുടെ പേരില്‍ ധാരാളം ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയില്‍ ഉണ്ടത്രേ. സാവിത്രി ഇപ്പോള്‍ ചര്‍ച്ചയില്‍ വന്നിരിക്കുന്നത് അവരുടെ ശമ്പളവുമായി ബന്ധപ്പെട്ടാണ്.
ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് അവര്‍ മാസ ശമ്പളമായി കൈപ്പറ്റുന്നത് എന്നാണ് സൈഫ്-കരീന കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തീര്‍ന്നില്ല, കൂടുതല്‍ സമയം ജോലി ചെയ്യുന്ന മാസങ്ങളില്‍ അത് ഒന്നേ മുക്കാല്‍ ലക്ഷം ആകുമെന്നും തൈമൂര്‍ അച്ഛനമ്മമാര്‍ക്കൊപ്പം വിദേശത്ത് പോകുമ്പോള്‍ നാനിയും കൂടെ പോകാറുണ്ട് എന്നും അതിന്റെ ചിലവുകള്‍ മുഴുവന്‍ സൈഫും-കരീനയും വഹിക്കും എന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us