ബോളിവുഡിലെ പുതിയ സെലിബ്രിറ്റി തൈമുർ അലി ഖാനാണ്. പ്രിയ താരങ്ങളായ കരീന കപൂറിന്റെയും സെയ്‌ഫ് അലി ഖാന്റെയും പൊന്നോമന പുത്രനാണ് തൈമുർ. സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം മൂന്ന് മാസം പ്രായമായ തൈമുറിന്റെ പുതിയ ചിത്രങ്ങളാണ്. കരീനയുടെ കൈകൾക്കുളളിലിരുന്ന് ചിരിക്കുന്ന കുഞ്ഞു തൈമുറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. കരീന തൈമുറിനെ ഉമ്മ വയ്ക്കുന്നതാണ് ചിത്രത്തിലുളളത്. നിഷ്‌കളങ്കമായി ചിരിച്ചിരിക്കുന്ന കുഞ്ഞു തൈമുർ ഇതിനോടകം ആരാധകരുടെ പ്രിയം നേടിക്കഴിഞ്ഞു. കരീനയുടെ ട്വിറ്ററിലെ ഫാൻ പേജിലാണ് ഈ ചിത്രം പങ്ക് വച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 20 നാണ് തൈമുർ ജനിച്ചത്. ജനിച്ചയുടൻ തന്നെയുളള തൈമുറിന്റെ ചിത്രങ്ങൾ അച്ഛനമ്മമാർ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ജനിച്ച അന്ന് തൊട്ട് ബോളിവുഡിലെ കുഞ്ഞു സെലിബ്രിറ്റിയാണ് തൈമുർ. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായ ശേഷം കുഞ്ഞു തൈമുറുമൊത്തുളള ചിത്രങ്ങളും താരദമ്പതികൾ പങ്ക് വെച്ചിരുന്നു. ഒന്നരമാസം പ്രായമുളള തൈമുറിന്റെ ചിത്രങ്ങളും ബോളിവുഡിൽ ചർച്ചയായിരുന്നു. കുഞ്ഞിന് തൈമുറെന്ന പേരിട്ടത് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

taimur,kareena, saif

kareena, taimur

kareena kapoor, taimur

പ്രസവശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ് കരീന. ഷഷാങ്കെ ഘോഷ് സംവിധാനം ചെയ്യുന്ന വീരേ ഡി വെഡിംങ്ങാണ് കരീനയുടെ പുതിയ ചിത്രം. സോനം കപൂർ, സ്വര ഭാസ്‌കർ, ശിഖ താൽസാനിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിശാൽ ഭരത്‌വാജിന്റെ രംഗൂണാണ് സെയ്‌ഫ് അലി ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ