കസിൻ ഇനായയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനും ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകനുമായ തൈമൂർ. തൈമൂറിന്റെയും ഇനായയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സെയ്ഫിന്റെ​ സഹോദരി സോഹ അലിഖാന്റെയും കുനാൽ കെമുവിന്റെയും മകളാണ് ഇനായ. കുനാൽ കെമു തന്നെയാണ് തൈമൂറിനും ഇനായയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Tim & Inni

A post shared by Kunal Kemmu (@khemster2) on

View this post on Instagram

Reunited!! #timandinni #london

A post shared by Soha (@sakpataudi) on

View this post on Instagram

A post shared by Kunal Kemmu (@khemster2) on

പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരൻ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്.

ഇനായയുമുണ്ട് ചിത്രങ്ങളിൽ. തൈമൂറിനൊപ്പം തന്നെ പാപ്പരാസികളുടെ ക്യാമറകളിൽ പ്രശസ്തയായ കുഞ്ഞാണ് ഇനായ നൗമി കെമ്മുവും. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഏറെ കൗതുകത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. “ഇനായ പാവമാണ്, എന്നാൽ തൈമൂർ അൽപ്പം ചട്ടമ്പിയാണ്. തരംകിട്ടിയാൽ അവൻ ഇനായയുടെ മുടി പിടിച്ചു വലിക്കാൻ ശ്രമിക്കും.​ അവരൊന്നിച്ചു കളിക്കുമ്പോഴൊക്കെ അതാണ് ഞങ്ങളുടെ പേടി,”തൈമൂറിന്റെ വികൃതിയെ കുറിച്ച് സെയ്ഫ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

കുട്ടിക്കുറുമ്പനായ ഈ ഒന്നരവയസ്സുകാരൻ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട സ്റ്റാർ ചൈൽഡാണ്. പാർട്ടികളിലെല്ലാം ഈ സ്റ്റാർ ചൈൽഡിനു ചുറ്റുമാണ് താരങ്ങൾ. തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുംബൈയിലെ സൊനാവില്‍ ഒരു ഫോറസ്റ്റ് തന്നെ തൈമൂറിന് പിറന്നാൾ സമ്മാനമായി ലഭിച്ചിരുന്നു. കരീനയുടെ ന്യൂട്രിഷനിസ്റ്റിന്റെ വകയായിരുന്നു ഈ ‘വിചിത്രമായ’ സമ്മാനം.

മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്നെല്ലാം അകന്ന് പട്ടൗഡി കുടുംബം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങളും മുൻപ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സെയ്ഫ്​ അലിഖാൻ, കരീന കപൂർ, തൈമൂർ, സെയ്ഫിന്റെ​ സഹോദരി സോഹ അലിഖാൻ, ഭർത്താവ് കുനാൽ കെമു, മകൾ ഇനായ എന്നിവർ ഒന്നിച്ചായിരുന്നു യാത്ര. സോഹയും കുനാലുമാണ് പട്ടൗഡി കുടുംബത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Read more: തൈമൂറിനു പിന്നാലെയുള്ള പാപ്പരാസികളുടെ കറക്കം ഭയപ്പെടുത്തുന്നു: കരീന കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook