/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny.jpg)
/indian-express-malayalam/media/media_files/lalita-dsilva-1.jpg)
സോഷ്യൽ മീഡിയയ്ക്കും ബോളിവുഡ് പാപ്പരാസികൾക്കും ഏറെ പരിചിതയാണ് ലളിത ഡിസിൽവ.
/indian-express-malayalam/media/media_files/hm8KLrgcXLLB75xLpJ5a.jpg)
ലളിത എന്ന പേരിനേക്കാളും തൈമൂറിന്റെ നാനി എന്നു പറയുന്നതാവും സോഷ്യൽ മീഡിയയ്ക്ക് പിടികിട്ടാൻ എളുപ്പം.
/indian-express-malayalam/media/media_files/lalita-dsilva-kareena-kapoor.jpg)
കരീന കപൂർ- സെയ്ഫ് അലി ഖാൻ കുടുംബത്തിനൊപ്പം വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ലളിത കുട്ടികളുമായുള്ള താരദമ്പതികളുടെ യാത്രയിലെല്ലാം അകമ്പടി സേവിക്കാറുണ്ട്. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് തൈമൂറിന്റെ നാനിയുടെ ശബളം. ജോലിക്കാർ എന്നതിനേക്കാൾ സ്വന്തം കുടുംബാംഗമായാണ് സെയ്ഫും കരീനയും ഇവരെ കാണുന്നത്.
/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny-3.jpg)
അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്ത ലളിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനന്തും രാധികയും നിത അംബാനിയുമെല്ലാം വളരെ സ്നേഹത്തോടെ ലളിതയെ ചിത്രങ്ങളിൽ ചേർത്തുനിർത്തുന്നതു കാണാം.
/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny-2.jpg)
വർഷങ്ങൾക്കു മുൻപ്, അനന്തിന്റെ നാനിയായും ലളിത സേവനം അനുഷ്ഠിച്ചിരുന്നു. അതിനാലാണ് അംബാനി കുടുംബം ഏറെ സ്നേഹത്തോടെ ലളിതയെ വിവാഹത്തിനു ക്ഷണിച്ചത്.
/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny-5.jpg)
“അനന്ത് ബാബയും അംബാനി കുടുംബവും എൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും സ്നേഹത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. ഞങ്ങൾ പങ്കിട്ട മനോഹരമായ ഓർമ്മകളും ഊഷ്മള നിമിഷങ്ങളും ഞാൻ വിലമതിക്കുന്നു, അവരുടെ അചഞ്ചലമായ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നന്ദിയുള്ളവളാണ്," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ലളിത കുറിച്ചത്.
/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny-4.jpg)
“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ദയയും ഔദാര്യവും എന്നെ പ്രചോദിപ്പിക്കുന്നു. എൻ്റെ ജീവിതത്തിൽ നിതാ ഭാബിയും മുകേഷ് സാറും ഉണ്ടായതിൽ ഞാൻ ഭാഗ്യവാനാണ്, അവർ ഇപ്പോഴും അവരുടെ കുടുംബത്തിൻ്റെ ഭാഗമായി എന്നെ ആലിംഗനം ചെയ്യുന്നു. അനന്തും രാധികയും സമൃദ്ധമായ സ്നേഹവും സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അംബാനി കുടുംബത്തിൻ്റെ സ്നേഹവും പിന്തുണയും എനിക്ക് വലുതാണ്, അവരുടെ ജീവിതത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു." ലളിത കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/lalita-dsilva-anant-ambani-taimur-nanny-1.jpg)
അനന്തിനൊപ്പമുള്ള ഒരു ത്രോബാക്ക് ചിത്രവും അവർ പങ്കിട്ടിട്ടുണ്ട്. പാരീസ് ഡിസ്നിലാൻഡിലേക്കുള്ള യാത്രയിൽ നിന്നുള്ളതാണ് ചിത്രം. "പാരീസ് ഡിസ്നി വേൾഡിൽ ഇത് ഞാനും അനന്ത് അംബാനിയുമാണ്. ഇവിടെ നിന്നാണ് ഞാൻ എൻ്റെ ശിശു സംരക്ഷണ ജോലി ആരംഭിച്ചത്. കുട്ടിക്കാലത്ത് അനന്തd വളരെ നല്ല കുട്ടിയായിരുന്നു. ഇതുവരെ കുടുംബത്തിലും സമൂഹത്തിലും എല്ലാവർക്കും പ്രിയങ്കരനാണ്. ഇന്ന് അനന്തിന്റെ ജീവിതത്തിലെ മഹത്തായ ദിനം, സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു, ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ."
/indian-express-malayalam/media/media_files/lalita-dsilva-2.jpg)
തൈമൂറിൻ്റെയും ജെഹിൻ്റെയും നാനിയായിരുന്ന ലളിത, ഇപ്പോൾ രാം ചരണിൻ്റെയും ഉപാസന കാമിനേനിയുടെയും മകൾ ക്ലിൻ കാരയുടെ നാനിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.