ബോളിവുഡ് താരങ്ങളായ മാതാപിതാക്കളെക്കാളും വലിയ സെലെബ്രിറ്റിയാണ് സൈഫ് അലി ഖാന്-കരീന കപൂര്‍ എന്നിവരുടെ മകന് തൈമൂര്‍ അലി ഖാന്. ജനിച്ച സമയം മുതലുള്ള നാല് വര്‍ഷങ്ങളില്‍ പാപ്പരാസിയുടെ പ്രിയപ്പെട്ടവനാണ് കുഞ്ഞു തൈമൂര്‍. ഇടയ്ക്ക് ഫോട്ടോഗ്രാഫര്‍മാരുടെ താത്പര്യം അതിര് കടക്കുന്നതയും മകന് ഒരു സാധാരണക്കുട്ടിയുടെ ജീവിതം നല്കാന് ഇത് കാരണം സാധിക്കുന്നില്ല എന്നും സൈഫും കരീനയും പരാതി പറഞ്ഞിട്ടുണ്ട്. എന്തായാലും തന്റെ നേര്‍ക്ക് നീളുന്ന ക്യാമറകളോട് നേരിട്ട് നോ പറഞ്ഞു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ തൈമൂറും.
അടുത്തിടെ അച്ഛനമ്മമാര്‍ക്കൊപ്പം ധരംശാലയില്‍ വെക്കേഷന് പോയപ്പോഴാണ് ടിം എന്ന തൈമൂറിന്റെ പ്രതികരണം. ‘നോ ഫോട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ധരംശാലയിലെ വഴികളിലൂടെ അച്ഛന്റെ കൈപിടിച്ച് നടക്കുന്ന തൈമൂറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അമ്മ കരീന കപൂര്‍, കുടുംബസുഹൃത്തും ബോളിവുഡ് താരവുമായ അര്ജ്ജുന് കപൂര്‍, മലൈക അറോറ എന്നിവരും ഒപ്പമുണ്ട്.
View this post on Instagram
Read in IE: 12 pictures from Saif-Kareena and Arjun-Malaika’s Dharamshala sojourn
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook