ബോളിവുഡ് പാപ്പരാസികളുടെ പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നാണ് സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ. ജനിച്ചന്നു മുതൽ പാപ്പരാസി ക്യാമറക്കണ്ണുകൾ പട്ടൗഡി കുടുംബത്തിലെ ഈ ‘ഇളംതലമുറക്കാരനെ’ വട്ടമിട്ടു നടക്കുകയാണ്. തൈമൂറിന്റെ യാത്രകളിലെല്ലാം പിന്തുടർന്ന്, മണിക്കൂറുകളോളം കാത്തിരുന്ന് ഫോട്ടോകൾ എടുക്കുന്ന നിരവധിയേറെ പാപ്പരാസികളുണ്ട്.

പാപ്പരാസികളുടെ ഈ കഷ്ടപ്പാടുകൾ അറിഞ്ഞ് തൈമൂറിന്റെ​ അച്ഛൻ സാക്ഷാൽ സെയ്ഫ്​ അലി ഖാൻ തന്നെ കനിവോടെ ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ. തൈമൂറിന്റെ ചിത്രങ്ങളെടുക്കാൻ കാത്തിരിക്കുന്ന പാപ്പരാസി ഫോട്ടോഗ്രാഫർമാർക്ക് കാപ്പി വാങ്ങി കൊടുത്ത സെയ്ഫ് അലിഖാൻ ആണ് ഇന്ന് വാർത്തകളിലെ താരം. ഒരു ഫോട്ടോഗ്രാഫറാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാപ്പരാസികൾ തൈമൂറിനെ വിടാതെ പിന്തുടരുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും തൈമൂറിൽ നിന്ന് അകലം സൂക്ഷിക്കാൻ പാപ്പരാസികളോട് പല തവണ ആവശ്യപ്പെടുകയും ചെയ്ത സെയ്ഫിന്റെ ഭാഗത്തു നിന്നുണ്ടായ ഈ പെരുമാറ്റം പാപ്പരാസികളിൽ ഒരേ സമയം കൗതുകവും സർപ്രൈസും സമ്മാനിക്കുകയാണ്.

കരീന കപൂറും മുൻപ് തൈമൂറിനു ചുറ്റുമുള്ള പാപ്പരാസികളുടെ കറക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സാധാരണമായൊരു കുട്ടിക്കാലം തൈമൂറിന് ഉണ്ടാവണമെന്നും ഈ സ്റ്റാർ ചൈൽഡ് പദവി തൈമൂറിന്റെ ബാല്യത്തെ സ്വാധീനിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫും കരീനയും പലയാവർത്തി അഭിമുഖങ്ങളിൽ വ്യക്തമാക്കുകയും പാപ്പരാസികൾ പിന്തുടരുന്നതിൽ അതൃപ്തിയും ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Read more: തൈമൂറിനും വേണ്ടേ ഒരു റിലാക്‌സേഷനൊക്കെ: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് പട്ടോഡി കുടുംബം

കുട്ടിക്കുറുമ്പനായ ഈ ഒന്നരവയസ്സുകാരൻ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട സ്റ്റാർ ചൈൽഡാണ്. പാർട്ടികളിലെല്ലാം ഈ സ്റ്റാർ ചൈൽഡിനു ചുറ്റുമാണ് താരങ്ങൾ. തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുംബൈയിലെ സൊനാവില്‍ ഒരു ഫോറസ്റ്റ് തന്നെ തൈമൂറിന് പിറന്നാൾ സമ്മാനമായി ലഭിച്ചിരുന്നു. കരീനയുടെ ന്യൂട്രിഷനിസ്റ്റിന്റെ വകയായിരുന്നു ഈ ‘വിചിത്രമായ’ സമ്മാനം. 2016 ഡിസംബർ 20 നാണ് തൈമൂർ ജനിക്കുന്നത്.

View this post on Instagram

A post shared by Taimur Ali Khan FC (@taimurfc) on

തൈമൂറിന്റെ ജനനശേഷം മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയാണ് സെയ്ഫ്​ എന്ന് ഒരു റേഡിയോ പ്രോഗ്രാമിനിടയിൽ കരീന തന്നെ വെളിപ്പെടുത്തിയിരുന്നു. ഷൂട്ട് വരെ കാൻസൽ ചെയ്ത് തൈമൂറിനൊപ്പമിരിക്കുന്ന സെയ്ഫിനെ പലപ്പോഴും താൻ നിർബന്ധിച്ചാണ് ഷൂട്ടിംഗിന് അയക്കുന്നതെന്നായിരുന്നു കരീനയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്കൊപ്പമാണ് തൈമൂറിന്റെ ചിത്രങ്ങളുടെയും സ്ഥാനം.

തൈമൂറിന്റെ സെലിബ്രിറ്റി വാല്യൂ മാർക്കറ്റ് ചെയ്യാനായി ഒരു കളിപ്പാട്ടനിർമ്മാണ കമ്പനി തൈമൂർ ടോയ്സും പുറത്തിറക്കിയിരുന്നു. ” ഞാൻ അവന്റെ പേര് ട്രേഡ്മാർക്ക് ചെയ്യേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് അവർക്ക് ഒരു പാവ അയക്കാമായിരുന്നു. അവൻ മറ്റുള്ളവർക്ക് ഗുണകരമായി മാറുന്നതിൽ സന്തോഷമുണ്ട്. അതിനു പകരമെന്നോണം, അവന്റെ സുരക്ഷയ്ക്കും സന്തോഷവും ഉറപ്പു വരുത്തണമേ എന്നു മാത്രമാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്,” എന്നാണ് ഇതിനെ കുറിച്ച് സെയ്ഫ് അലിഖാൻ പ്രതികരിച്ചത്.

Read more: തൈമൂര്‍ തരംഗം കേരളത്തിലും: പാവക്കടകളിലും താരമായി സെയ്ഫ്-കരീന ദമ്പതികളുടെ മകന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ