ബോളിവുഡിലെ കുഞ്ഞു സെലിബ്രിറ്റിയാണ് തൈമുർ അലി ഖാൻ. പ്രിയ താരങ്ങളായ കരീന കപൂറിന്റെയും സെയ്‌ഫ് അലി ഖാന്റെയും പൊന്നോമന പുത്രനാണ് തൈമുർ. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തൈമുറിന്റെ പുതിയ ചിത്രങ്ങളാണ്. കരീനയോടൊപ്പം ഒരു പിറന്നാൾ ആഘോഷത്തിനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

kareena kapoor

Courtesy- Varinder Chawla

kareena kapoor

kareena kapoor

kareena kapoor

കഴിഞ്ഞ വർഷം ഡിസംബർ 20 നാണ് തൈമുർ ജനിച്ചത്. ജനിച്ചയുടൻ തന്നെയുളള തൈമുറിന്റെ ചിത്രങ്ങൾ അച്ഛനമ്മമാർ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായ ശേഷവും കുഞ്ഞു തൈമുറുമൊത്തുളള ചിത്രങ്ങൾ താരദമ്പതികൾ പങ്ക് വെച്ചിരുന്നു. കുഞ്ഞിന് തൈമുറെന്ന പേരിട്ടത് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

പ്രസവശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ് കരീന. ഷഷാങ്കെ ഘോഷ് സംവിധാനം ചെയ്യുന്ന വീരേ ഡി വെഡിങ്ങാണ് കരീനയുടെ പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ