പച്ചക്കറി പറിയ്ക്കുന്ന തൈമൂർ; വൈറലായി ചിത്രങ്ങളും വീഡിയോകളും

വീഡിയോയിൽ ഷെഫ് തൈമൂറിനോട് ഉലുവയുടെ പൊറോട്ട ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ തൈമൂർ അതെ എന്ന് മറുപടി പറയുന്നുണ്ട്

taimur ali khan, തൈമൂർ അലിഖാൻ, ടൈമൂർ അലി ഖാൻ, taimur lai khan pics, taimur ali khan videos, taimur pics, taimur videos, kareena kapoor, kareena kapoor pics, saif ali khan, iemalayalam, ഐഇ മലയാളം

താരങ്ങളുടെ മക്കളിൽ പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരാളാണ് സെയ്ഫ് അലി ഖാന്റേയും കത്രീന കെയ്ഫിന്റേയും മകൻ തൈമൂർ അലി ഖാൻ. തൈമൂറിന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇക്കുറി ചണ്ഡിഗഡിലെ ഒരു പച്ചക്കറി തോട്ടത്തിൽ പച്ചക്കറി പറിയ്ക്കുന്ന തൈമൂറിന്റെ വീഡിയോ ആണ് ഇപ്പോൾ പാപ്പരാസികൾ ആഘോഷിക്കുന്നത്.

View this post on Instagram

Good Morning

A post shared by Kareena Kapoor Khan (@therealkareenakapoor) on

ലാൽ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കത്രീന കെയ്ഫിനൊപ്പം ഛഢിഗഡിലാണ് ഇപ്പോൾ തൈമൂറും.

ചണ്ഡീഗഡിലെ ഒരു ഫാം റിസോർട്ടിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ പച്ചക്കറികൾ പറിച്ചെടുക്കുന്ന തൈമൂറിനെ കാണാം. തൈമൂറിനൊപ്പം പച്ചക്കറികൾ പറിയ്ക്കാൻ സഹായിക്കാൻ ഒരു ഷെഫുമുണ്ട്. വീഡിയോയിൽ ഷെഫ് തൈമൂറിനോട് ഉലുവയുടെ പൊറോട്ട ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ തൈമൂർ അതെ എന്ന് മറുപടി പറയുന്നുണ്ട്.

Read More: കസിനൊപ്പം അവധിക്കാലം ആഘോഷിച്ച് തൈമൂർ; ചിത്രങ്ങൾ

പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരൻ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Taimur ali khan goes vegetable hunting at a farm in chandigarh

Next Story
സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞു: കെപിഎസി ലളിതKPAC Lalitha Jayasurya Thatteem Mutteem
The moderation of comments is automated and not cleared manually by malayalam.indianexpress.com