സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികളുടെ മകൻ തൈമുറിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുളള തയാറെടുപ്പിലാണ് താര കുടുംബം. പിറന്നാളിനു മുൻപേ തൈമുറിന് ഒരു ഗംഭീര സമ്മാനം നൽകിയിരിക്കുകയാണ് അച്ഛൻ സെയ്ഫ്. ശിശുദിനത്തിൽ ഒന്നരക്കോടിയുടെ സമ്മാനമാണ് സെയ്ഫ് മകനു നൽകിയത്.

ഒന്നരക്കോടി വിലയുളള എസ്ആർടി ജീപ്പാണ് മകനായി സെയ്ഫ് നേരിട്ടെത്തി വാങ്ങിയത്. മകന് സമ്മാനം നൽകാൻ പോകുന്നതിന്റെ സന്തോഷവും സെയ്ഫ് മറച്ചുവച്ചില്ല. ”ഇതിൽ ബേബി സീറ്റുണ്ട്. ചെറി റെഡ് നിറത്തിലുളളതാണ് ജീപ്പ്. ഈ നിറം തൈമുറിന് ഇഷ്ടമാകും. ഈ വാഹനം അവനു വേണ്ടിയുളളതാണെന്നും അവനെയും കൊണ്ടുളള ആദ്യ ഡ്രൈവിന്റെ ആകാംക്ഷയിലാണ് താനെന്നും” സെയ്ഫ് പറഞ്ഞു.

ശിശുദിനത്തിൽ തൈമുറിന് ലഭിച്ചത് ഒന്നരക്കോടിയുടെ സമ്മാനമാണെങ്കിൽ ആദ്യ പിറന്നാളിന് സെയ്ഫ് നൽകാൻ പോകുന്ന സമ്മാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഡിസംബർ 20 നാണ് തൈമുറിന്റെ പിറന്നാൾ. തൈമുറിന്റെ ആദ്യ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് കരീനയുടെ സഹോദരി കരിഷ്മ കപൂർ നേരത്തെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ