ജനിച്ച അന്ന് മുതല്‍ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. പാപ്പരാസികളുടെ കണ്ണിലുണ്ണിയായ തൈമൂര്‍ എന്നും തലക്കെട്ടുകളായി മാറാറുണ്ട്. വിവാദമായ തൈമൂര്‍ എന്ന പേര് പിന്നീട് ജനപ്രിയമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ തൈമൂറിന് പിന്നാലെയാണ്.
കഴിഞ്ഞ ദിവസം പിന്നാലെ പോയ പാപ്പരാസികളെ തിരുത്തിയിരിക്കുകയാണ് തൈമൂര്‍. തൈമൂര്‍ അല്ല ‘അത് ടിം ആണ്’ എന്നാണ് തൈമൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആയയോടൊപ്പമാണ് തൈമൂര്‍ എത്തിയത്. തൈമൂറിന്റെ ചിത്രം പകര്‍ത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ക്ഷണിക്കാനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ പേര് വിളിച്ചത്.
ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങിയ തൈമൂര്‍ ഫോട്ടോഗ്രാഫര്‍മാരെ തിരുത്തി. ‘അത് ടിം’ ആണ് എന്നാണ് തൈമൂര്‍ കൈട്ടിടത്തിന് അകത്തേക്ക് പോവുന്നതിന് മുമ്പ് ‘ബൈ’ എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്. തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു.
നിരൂപകരായ രാജീവ് മാസന്ദ്, അനുപമ ചോപ്ര എന്നിവരോട് സംസാരിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന്‍ തന്റെ മകന്റെ ഓമനപ്പേര് പുറത്തുപറഞ്ഞത്. വീട്ടുകാരാണ് കുഞ്ഞിനെ ടിം എന്ന് വിളിക്കുന്നത്. അമ്മയുടേയും ആന്റി കരീഷ്മയുടേയും ചെല്ലപ്പേരുകളേക്കാള്‍ നല്ലതാണ് തൈമൂറിന്റെ പേര് എന്നാണ് എല്ലാവരുടേയും അഭിപ്രായം. കരീഷ്മയെ ലോലോ എന്നും കരീനയെ ബോബോ എന്നുമാണ് വിളിക്കുന്നത്.
മകനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള അച്ഛനാണ് സെയ്ഫ്. ഒരുപാട് കഴിവുകള്‍ മകനുണ്ടെന്നും അവന്‍ ഏതിലാണ് ശോഭിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സെയ്ഫ് പറഞ്ഞു. ‘നീല കണ്ണുകളുള്ള കുട്ടിയാണ് അവന്‍. ജന്മസിദ്ധമായി നിരവധി കഴിവുകള്‍ ലഭിച്ച അമൂല്യ നിധി. രവീന്ദ്രനാഥ ടാഗോറും രാജ് കപൂറും മന്‍സൂര്‍ അലി ഖാനും കുറച്ച് ഭോപലും അവനിലുണ്ട്. ഇത് എന്നേക്കാള്‍ മേലെയാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം’- തൈമൂറിനെക്കുറിച്ചുള്ള സെയ്ഫിന്റെ വാക്കുകളാണിത്.