/indian-express-malayalam/media/media_files/uploads/2021/10/tahira-kashyap-Ayushmann-Khurrana-wife.jpg)
സംവിധായിക എഴുത്തുകാരി എന്ന നിലകളിലൊക്കെ പ്രശസ്തയാണ് താഹിറ കശ്യപ്. പ്രശസ്ത ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയാണ് താഹിറയുടെ ഭർത്താവ്. ഇപ്പോഴിതാ, ആദ്യമായി അമ്മ ആയതിനു ശേഷം സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് താഹിറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
2012 ലാണ് താഹിറയുടെയും ആയുഷ്മാന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തുന്നത്. വിരാജ് വീർ എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനെയും കൊണ്ട് ആദ്യമായി കൂട്ടുകാർക്കൊപ്പം റസ്റ്റോറന്റിൽ പോയപ്പോൾ ഉണ്ടായ അബദ്ധം തുറന്നു പറഞ്ഞിരിക്കുകയാണ് താഹിറ.
"ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ ഞാൻ കുഞ്ഞിനെ എടുക്കാൻ മറന്നു. ഞാൻ ബാഗും ബില്ലും ഒന്നും മറന്നില്ല പക്ഷെ കുഞ്ഞിനെ മറന്നു. ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ വെയിറ്റർ ആണ് ഓടിവന്നു പറഞ്ഞത്, നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ എടുക്കാൻ മറന്നു മാഡം എന്ന്. അത് കേട്ട് അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം എന്നെ തുറിച്ചു നോക്കി . ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. ഇവർ എന്ത് സ്ത്രീ എന്ന് തോന്നിക്കാണും അവർക്ക്," താഹിറ കശ്യപ് പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താഹിറ.
പൊതു അവധി ദിവസങ്ങളിൽ പോലും ഞാൻ കുട്ടികളെ സ്കൂളിൽ വിടാൻ ഒരുക്കിയിട്ടുണ്ട് എന്നും താഹിറ പറയുന്നു. ഒരു അമ്മ എന്ന നിലയിൽ ആദ്യമെല്ലാം താനൊരു പരാജയമായിരുന്നു എന്നും എന്നാൽ പിന്നീട് അവയെല്ലാം താൻ തിരുത്തി എന്നും താഹിറ കൂട്ടിച്ചേർക്കുന്നു.
2011 ലാണ് ആയുഷ്മാനും താഹിറയും തമ്മിലുള്ള വിവാഹം നടന്നത്. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. വിരാജ്, വരുഷ്ക എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത് . ആയുഷ്മാൻ ഖുറാന ക്രാക്കിഗ് ദി കോഡ് എന്ന പുസ്തകമെഴുതിയപ്പോൾ താഹിറയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. 2018 ൽ 'ട്രോഫി' എന്ന ഹ്രസ്വ ചിത്രവും താഹിറ സംവിധാനം ചെയ്‌തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us