ലോക അര്‍ബുദ ദിനത്തില്‍ ജനങ്ങള്‍ക്ക് കാന്‍സര്‍ അവബോധം പകര്‍ന്ന് ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യ താഹിറ കശ്യപ്. ‘ഇന്ന് എന്റെ ദിവസമാണ്’ എന്ന് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താഹിറയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ കാന്‍സര്‍ ദിനം നേരുന്നു. നമ്മള്‍ ഓരോരുത്തരും ഈ ദിവസത്തെ പോസിറ്റീവ് ആയാണ് ആഘോഷിക്കേണ്ടത്. എനിക്ക് കിട്ടിയ ആദരവിന്റെ അടയാളമായാണ് ശരീരത്തിലെ ഓരോ പാടുകളേയും ഞാന്‍ കാണുന്നത്,’ സ്തനാര്‍ബുദത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയ പാടിന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് താഹിറയുടെ പോസ്റ്റ്.

‘നിങ്ങളെ തന്നെ സ്വീകരിക്കുന്നതിലൂടെയാണ് സന്തോഷം ഉണ്ടാവുന്നത്. ഇത് എനിക്ക് കഠിനമായിരുന്നു. ഈ ചിത്രത്തിലൂടെ എനിക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല, പക്ഷെ അതിനെ സഹിക്കാന്‍ ഞാന്‍ ആര്‍ജ്ജിച്ച പ്രസരിപ്പിനെയാണ്,’ താഹിറ പറഞ്ഞു. ഭര്‍ത്താവ് ആയുഷ്മാന്‍ ഖുരാനയ്ക്കും ചിത്രം കണ്ട് വെറുതെ ഇരിക്കാന്‍ കഴിയുമായിരുന്നില്ല. ‘നിന്റെ പാടുകള്‍ മനോഹരമാണ്. നീ പുതുവഴി വെട്ടിത്തെളിച്ചവളാണ്. അര്‍ബുദം ഉണ്ടെന്ന് അറിയുമ്പോള്‍ തളര്‍ന്ന് പോകുന്ന ലക്ഷക്കണക്കിന് പേരെ നീ പ്രചോദിപ്പിക്കുന്നു,’ ഖുരാന കമന്റ് ചെയ്തു.

View this post on Instagram

Today is my day! Wish you all a happy #worldcancerday and hope each one of us celebrates this day in an embracing way. That we remove any stigma or taboo associated with it. That we spread awareness about it and that we have self love no matter what. I truly embrace all my scars as they are my badges of honour. There is nothing known as perfect. Happiness lies in truly accepting yourself. This was a tough one for me. But this picture was my decision as I want to celebrate not the disease but the spirit with which I endured. To quote my mentor, Diasaku Ikeda, “Leading an undefeated life is eternal victory. Not being defeated, never giving up, is actually a greater victory than winning, not being defeated means having the courage to rise to the challenge. However many times we’re knocked down, the important thing is we keep getting up and taking one step-even a half step- forward” #worldcancerday #breastcancerawareness #breastcancerwarrior #turningkarmaintomission #boddhisatva Thanks @atulkasbekar for this one

A post shared by tahirakashyapkhurrana (@tahirakashyap) on

ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് ആരാധകരെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകളും തന്റെ ചിത്രങ്ങളും താഹിറ തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.

മുടി മുഴുവന്‍ പോയി മൊട്ടയായിട്ടുളള താഹിറയുടെ ചിത്രം ഈയടുത്ത് വൈറലായി മാറിയിരുന്നു, പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇത് തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ കുറിച്ചു. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇത് മനോഹരമാണെന്നും താഹിറ കശ്യപ് പറയുന്നു. ആയുഷ്മാന്‍ ഖുരാനയും ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.

താഹിറയും ആയുഷ്മാനും അര്‍ബുദത്തിനെതിരെ ഒന്നിച്ച് പോരാടുകയായിരുന്നു. താഹിറയുടെ അവസാന കീമോതെറാപ്പിയുടെ ചിത്രങ്ങളും ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook