/indian-express-malayalam/media/media_files/2025/11/17/akshay-kumar-tabu-2025-11-17-19-54-51.jpg)
ബോളിവുഡിൽ ഏറ്റവും അച്ചടക്കം പുലർത്തുന്ന നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ഇൻഡസ്ട്രിയിലെ ഏറ്റവും പ്രൊഡക്റ്റീവായ നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന അക്ഷയ്, സെറ്റിൽ ആദ്യമെത്തുകയും നേരത്തെ പോകുകയും ചെയ്യുന്ന ശീലത്തിനു പേരു കേട്ടയാളാണ്. പാർട്ടികളിൽ പങ്കെടുക്കാനല്ല അക്ഷയ് ഇങ്ങനെ നേരത്തെ സെറ്റിൽ നിന്ന് ഇറങ്ങുന്നത്. കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് അത്. അക്ഷയ് കുമാറിന്റെ ഈ ചിട്ടയായ ദിനചര്യ ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി മാറ്റമില്ലാതെ തുടരുന്നു എന്നാണ് തബു പറയുന്നത്.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
തബുവും അക്ഷയ് കുമാറും ആദ്യമായി റൊമാന്റിക് ജോഡികളായി അഭിനയിച്ചത് 1996-ലെ 'തൂ ചോർ മേം സിപാഹി' എന്ന ചിത്രത്തിലാണ്. ചിത്രം വിജയമായിരുന്നെങ്കിലും, അതിനുശേഷം ഇരുവരും ജോഡികളായി അഭിനയിച്ചില്ല. 2000-ലെ ക്ലാസിക് ചിത്രം 'ഹേരാ ഫേരി'യിൽ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും, തബു അക്ഷയ് കുമാറിന്റെ ജോഡിയായിരുന്നില്ല. ഇപ്പോൾ, 25 വർഷത്തിനുശേഷം, സംവിധായകൻ പ്രിയദർശന്റെ വരാനിരിക്കുന്ന ഹൊറർ ചിത്രമായ 'ഭൂത് ബംഗ്ല'യിലൂടെ ഇരുവരും ഒന്നിക്കുകയാണ്.
ഇത്രയും വർഷങ്ങൾക്ക് ശേഷം അക്ഷയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിനെക്കുറിച്ച് തബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, "അദ്ദേഹത്തിന്റെ നർമ്മവും ഊർജ്ജവും പഴയതുപോലെയാണ്."
"അദ്ദേഹം ഇപ്പോഴും രാവിലെ 4 മണിക്ക് എഴുന്നേൽക്കുകയും, ജോലി നേരത്തെ അവസാനിപ്പിച്ച് വീട്ടിലേക്ക് പോകുകയും ചെയ്യുന്നു. 'പെട്ടെന്ന് ഉറങ്ങണം' എന്ന് അദ്ദേഹം എപ്പോഴും പറയും, കൂടാതെ പാർട്ടികൾക്ക് പോകാറില്ല താനും. അദ്ദേഹത്തിന്റെ ശീലത്തിന് ഒരു മാറ്റവും വന്നിട്ടില്ല. തീർച്ചയായും, ഞങ്ങൾ എല്ലാവരും ഇപ്പോൾ വളർന്നു, പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വം—അത് ഇപ്പോഴും അതുപോലെ തന്നെ നിലനിർത്തുന്നു."
4 മണിക്ക് എഴുന്നേൽക്കുന്നതിനെക്കുറിച്ചും 8 മണിക്കൂർ ഷിഫ്റ്റുകളെക്കുറിച്ചും അക്ഷയ് കുമാർ മുൻപ് മനസ്സു തുറന്നിരുന്നു. "ഞാൻ ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്യും. നിങ്ങൾ ഒരു ക്യാമറയ്ക്ക് മുന്നിലാണെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു, അത് ഓരോ രോമകൂപങ്ങളെയും ഓരോ വികാരത്തെയും ഒപ്പിയെടുക്കുന്നു. 8 മണിക്കൂറിനുശേഷം ശരീരം ക്ഷീണിക്കും. ഞാൻ വളരെ അച്ചടക്കമുള്ള ഒരു ജീവിതമാണ് നയിക്കുന്നത്," അക്ഷയ് കുമാർ പറഞ്ഞു.
"ഒരു ദിവസത്തിൽ 24 മണിക്കൂറുണ്ട്. നിങ്ങളുടെ ശരീരത്തിന് എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ രണ്ട് മണിക്കൂർ വേണം. വ്യായാമം ചെയ്യാൻ രണ്ട് മണിക്കൂർ വേണം. നിങ്ങളുടെ കുടുംബത്തോടൊപ്പം കുറച്ച് മണിക്കൂറുകൾ ചെലവഴിക്കേണ്ടതുണ്ട്. അപ്പോൾ എത്ര സമയം ബാക്കിയുണ്ട്? ഞാൻ സെറ്റിൽ എത്തിയാൽ, ഡയറക്ടർ പായ്ക്കപ്പ് പറയുന്നതുവരെ അവിടെ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് വാഷ്റൂമിൽ പോകേണ്ടതുണ്ടെങ്കിൽ അതൊഴികെയുള്ള സമയത്തെല്ലാം ഞാൻ ജോലിയിൽ ശ്രദ്ധിക്കും."
Also Read: 'നീ പറഞ്ഞ പോലെ... അവർ വെറുക്കും, നമ്മൾ ഉയരും'; ചന്തുവിന് ദുൽഖറിന്റെ മറുപടി
"എന്റെ ദിവസം രാവിലെ 4-4.30ന് തുടങ്ങും. ഞാൻ രാത്രി 9-9.30ന് ഉറങ്ങും. രാവിലെ കിട്ടുന്ന ആ രണ്ട് മണിക്കൂർ മാത്രമാണ് എനിക്ക് എന്റേതായി കിട്ടുന്ന സമയം. കാരണം ആ സമയം എന്റെ ഭാര്യയും കുട്ടികളും ഉറങ്ങുകയായിരിക്കും. എല്ലാ മനുഷ്യനും 2-3 മണിക്കൂർ ആവശ്യമുണ്ട്. നിങ്ങൾ നിങ്ങളോടൊപ്പം തനിച്ചായിരിക്കുന്ന 2-3 മണിക്കൂർ ഉണ്ടാകാൻ ഞാൻ എല്ലാവരോടും പറയും. ആ സമയമാണ് ആരും നിങ്ങളെ ശല്യപ്പെടുത്താത്ത ഏറ്റവും നല്ല സമയം. ആ സമയത്ത് നിങ്ങൾ വ്യായാമം ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ഇരിക്കാം, ചിന്തിക്കാം, വെറുതെ നോക്കിയിരിക്കാം. ഫോൺ തീർച്ചയായും വേണ്ട, ഇൻസ്റ്റാഗ്രാം വേണ്ട. അതുകഴിഞ്ഞ് ഞാൻ 1-1.30 മണിക്കൂർ വർക്ക്ഔട്ട് ചെയ്യും."
Also Read: ഭായ്ജാന്റെ മുന്നി ഇത്ര വലുതായോ? ഹർഷാലിയുടെ ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us