മുംബൈ : രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ എഗെയിനിലൂടെ വലിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് തബു. ഈയടുത്ത് നടത്തിയ ഒരഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് അവിവാഹിതയായി തുടരുന്നു എന്ന തബുവിന്റെ വെളിപ്പെടുത്തല്‍ വയറല്‍ ആവുകയാണ്. ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം സ്ക്രീനില്‍ അജയ് ദേവ്ഗണിനൊപ്പം റൊമാന്‍സ് ചെയ്യുന്ന തബു തന്‍റെ അവിവാഹിത ജീവിതത്തിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പഴിചാരുന്നത് അജയ് ദേവ്ഗണിനെയാണ്.

” ഞാനും അജയും തമ്മില്‍ 25 വര്‍ഷത്തെ പരിചയമുണ്ട്. എന്‍റെ കസിന്‍ സമീര്‍ ആര്യയുടെ അയല്‍വാസിയും ഉറ്റസുഹൃത്തുമായിരുന്നു അജയ്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അജയും സമീറും എന്നെ ഒളിഞ്ഞു നിരീക്ഷിക്കുമായിരുന്നു. എന്നെ രഹസ്യമായി പിന്തുടര്‍ന്നുകൊണ്ട് എന്നോട് സംസാരിക്കുന്ന ആണ്‍കുട്ടികളെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നു. അവരായിരുന്നു കുഴപ്പക്കാര്‍. ഇന്ന് ഞാന്‍ അവിവാഹിതയാണ് എങ്കില്‍ അതിന്‍റെ ഒരേയൊരു കാരണം അജയ് ആണ്. അന്ന് ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഖേദിക്കും എന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത് ” തബു പറഞ്ഞു.

ഗോല്‍മാല്‍ എഗെയിന്‍ സെറ്റ്

തനിക്ക് പറ്റിയൊരാളെ കണ്ടെത്തുന്നതിന്റെ ചുമതല അജയെ ഏല്‍പ്പിക്കുകയാണ് എന്നും തബു പറഞ്ഞു. “ഞങ്ങളുടെ ബന്ധം അത്രയ്ക്ക് തിരിച്ചറിവുള്ളതാണ്. അജയ്‌ ഒരു കുട്ടിയെപ്പോലെയാണ്. അതേസമയം അജയ് ഏറെ സംരക്ഷണയും തരും. അജയ് ഉള്ളപ്പോള്‍ മുഴുവന്‍ സെറ്റും സമ്മര്‍ദ്ദമില്ലാതെയാണിരിക്കുക.” തബു പറഞ്ഞു.

തന്‍റെ ജീവിതത്തില്‍ പ്രത്യേകതയുള്ള ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തബു പറഞ്ഞു. ” ഒരു റോമന്‍സ് ഉണ്ടോ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ