scorecardresearch

ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി താപ്‌സി പന്നു

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ചോദിച്ച വ്യക്തിക്കും താപ്‌സി കലക്കന്‍ മറുപടിയാണ് നല്‍കിയത്

taapsee, താപ്സി പന്നു, taapsee pannu, thappad, തപ്പഡ്, kabeer singh, കബീർ സിങ്, thappad release date, thappad domestic violence, bollywood movies domestic violence, taapsee pannu movies, taapsee pannu thappad, anubhav sinha, താപ്സി പാന്നു, Indian express malayalam, IE Malayalam, ഐഇ മലയാളം

പനാജി: ഹിന്ദിയില്‍ സംസാരിക്കണമെന്ന് പറഞ്ഞ ആള്‍ക്ക് കുറുക്കിക്കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി താപ്‌സി പന്നു. ഗോവയില്‍ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. സിനിമാ ജീവിതത്തെ കുറിച്ച് ആളുകളുമായി സംവദിക്കുകയായിരുന്നു താപ്‌സി. അതിനിടയിലാണ് ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ രംഗത്തെത്തിയത്.

സംവാദത്തില്‍ ഇംഗ്ലീഷിലായിരുന്നു താപ്‌സി സംസാരിച്ചിരുന്നത്. പെട്ടന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്ന് താപ്‌സിയോട് ‘ഹിന്ദിയില്‍ സംസാരിക്കൂ’ എന്ന് ആവശ്യപ്പെട്ടത്. ആള്‍ക്കൂട്ടത്തെ നോക്കി താപ്‌സി തിരിച്ചൊരു ചോദ്യം ചോദിച്ചു. ‘ഇവിടെയുള്ള എല്ലാവര്‍ക്കും ഹിന്ദി മനസിലാകുമോ’ എന്നാണ് താപ്‌സി ചോദിച്ചത്. ഓഡിറ്റോറിയത്തില്‍ കൂടിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും തങ്ങള്‍ക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞു.

Read Also: നായകന്മാർ ‘നോ’ പറഞ്ഞതുകൊണ്ട് എന്നെ സിനിമകളിൽനിന്ന് മാറ്റിയിട്ടുണ്ട്: താപ്‌സി പന്നു

താപ്‌സിയോട് ഹിന്ദി സംസാരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. നിങ്ങളൊരു ബോളിവുഡ് നടിയാണ്. അതുകൊണ്ട് നിര്‍ബന്ധമായും ഹിന്ദിയില്‍ സംസാരിക്കണമെന്നായി അയാള്‍. എന്നാല്‍, വായടപ്പിക്കുന്ന മറുപടിയുമായി താപ്‌സിയും രംഗത്തെത്തി. ഞാനൊരു ബോളിവുഡ് നടി മാത്രമല്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളോട് തമിഴില്‍ സംസാരിച്ചാല്‍ മതിയോ എന്നായി താപ്‌സി. ഇതുകേട്ടതും സദസിലുള്ളവര്‍ കയ്യടിച്ചു. താപ്‌സിയോട് ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട വ്യക്തി ശരവേഗത്തില്‍ കസേരയില്‍ ഇരിക്കുകയും ചെയ്തു.

Read Also: ‘ആ അവാര്‍ഡെങ്കിലും കിട്ടിയല്ലോ’; കുട്ടിക്കാല ഫോട്ടോ പങ്കുവച്ച താപ്‌സിയെ ട്രോളി താരങ്ങള്‍

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ചോദിച്ച വ്യക്തിക്കും താപ്‌സി കലക്കന്‍ മറുപടിയാണ് നല്‍കിയത്. കുറച്ചുകൂടെ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ് താപ്‌സി മറുപടി നല്‍കിയത്. ആര്‍ക്കെങ്കിലും ഒപ്പം അഭിനയിച്ചതിനെ കുറിച്ച് ചോദിക്കുന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചാണ് ചോദിക്കേണ്ടതെന്ന് താപ്‌സി പറഞ്ഞു. രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ എത്തിയവരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നതായും താപ്‌സി പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Taapsee ponnu says hindi is not pan indian language