ബോളിവുഡ് താരം താപ്സി പന്നുവിന്റെ ജന്മദിനമാണ് ഇന്ന്. താപ്സിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കാമുകനും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നതാണ്.
“ജന്മദിനാശംസകൾ ഭ്രാന്തീ… നമുക്ക്, പ്രത്യേകിച്ച് നിനക്ക് പെട്ടെന്ന് പ്രായമാകുന്നു. ഞാൻ വളരെയധികം അലോസരപ്പെടുത്തുന്ന ഒരാളല്ല എന്ന് കരുതുന്ന ഇടയ്‌ക്കൊക്കെ എന്റെ പൊട്ടത്തമാശകൾക്ക് ചിരിക്കുന്ന ഒരാളെ കണ്ടുകിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്. നിന്നെ എപ്പോഴും ചിരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും,” മാതിയസ് കുറിച്ചു.
മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താൻ പ്രണയത്തിലാണെന്ന് താപ്‌സി നേരത്തേ പറഞ്ഞിരുന്നു. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താപ്‌സിയുടെ സഹോദരി ഷഗുൻ പന്നുവാണ് ഇരുവരുടേയും പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. മാതിയസ് ബോയുമായി താന്‍ പ്രണയത്തിലാണെന്നും തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും താപ്‌സി പറഞ്ഞിരുന്നു.
Read More: ‘അവര്‍ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു’
“മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് എന്റെ വീട്ടിൽ അറിയാം. അവര്‍ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതൊരു രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യം ഇല്ല. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും.”
2014 ൽ ഇന്ത്യയിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് താപ്‌സിയും മാതിയാസും കണ്ടുമുട്ടുന്നത്. മാതിയാസ് ഒരു ടീമിന്റെ ഭാഗമായിരുന്നു, താപ്സി മറ്റൊരു ടീമിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു.