കേരളത്തിൽ മാത്രമല്ല, അങ്ങ് മുംബൈയിലും വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ താപ്‌സി പന്നു, നേഹ ധൂപിയ, വീർ ദാസ്, രേണുക ഷഹാനെ എന്നിവർ കോവിഡ് കാലത്ത് തങ്ങളുടെ വൈദ്യുതി ബിൽ അവിശ്വസനീയമാം വിധം ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന ബില്ലുകളാൽ ബുദ്ധിമുട്ടുന്ന പൊതുജനങ്ങളുടെ ശബ്ദമാകാൻ താരങ്ങളും ചേരുന്നു.

Read More: ‘അവര്‍ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു’

മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ബിൽ വന്നതെന്നാണ് താപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഞെട്ടിക്കുന്ന ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ലയെന്ന് താപ്‌സി ട്വീറ്റ് ചെയ്തു.

Read More: ഞാനും ഒരമ്മയായിരുന്നു, എന്റെ ചിത്രമെവിടെ? സുജോയ് ഘോഷിനോട് വഴക്കിട്ട് താപ്‌സി പന്നു

ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബിൽ പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബിൽ, മേയില്‍ 3850 ആയിരുന്നു. 36,000 രൂപയാണ് താപ്സിയുടെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.

ഇതിന് സമാനമായി രേണുക ഷാനെയും വൈദ്യുതി ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മേയില്‍ 5,510 രൂപയുടെ ബില്ലും മേയ്-ജൂണ്‍ മാസങ്ങള്‍ക്കായി 29,700 രൂപയുടെ ബില്ലുമാണ് ലഭിച്ചതെന്ന് രേണുക പറഞ്ഞു. നേരത്തെ തുഷാര്‍ ഗാന്ധിയും ബിൽ ഉയര്‍ന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 3500 രൂപ മാത്രം ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 13,580 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വൈദ്യുതില്‍ ബില്‍ തുക കണക്കാക്കിയതില്‍ പിഴവില്ലെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook