Latest News

‘ആ അവാര്‍ഡെങ്കിലും കിട്ടിയല്ലോ’; കുട്ടിക്കാല ഫോട്ടോ പങ്കുവച്ച താപ്‌സിയെ ട്രോളി താരങ്ങള്‍

ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചത്.

Taapsee Pannu, താപ്സി പന്നു,Taapsee Pannu Childhood Photo,താപ്സി പന്നു കുട്ടിക്കാല ഫോട്ടോ, Taapsee Pannu School Photo, താപ്സി പന്നു സ്കൂള്‍ ഫോട്ടോ,ie malayalam, ഐഇ മലയാളം

തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് താപ്‌സി പന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചത്. സ്‌കൂളില്‍ നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ ഓട്ടത്തിന് താപ്‌സിയ്ക്ക് ഒന്നാം സമ്മാനമായിരുന്നു കിട്ടിയത്. തനിക്ക് കിട്ടിയ മെഡലുമായി സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ചിത്രമാണ് താപ്‌സി പങ്കുവച്ചത്.

”സ്‌പോര്‍സ് എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്‌കൂളിലെ ട്രാക്കുകള്‍ യുദ്ധഭൂമിയായി മാറുമായിരുന്നു. മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണ കാരണമാണ് ഞാന്‍ വിജയിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരുപാട് കുട്ടികള്‍ക്ക് ആ പിന്തുണ ലഭിക്കുന്നില്ല” എന്നായിരുന്നു താപ്‌സി ചിത്രത്തോടൊപ്പം കുറിച്ചത്. #WhyTheGap എന്ന ഹാഷ് ടാഗോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യയുടെ െൈവ ദ ഗ്യാപ്പ് ചലഞ്ചിന്റെ ഭാഗമായാണ് താപ്‌സിയുടെ പോസ്റ്റ്. സമൂഹത്തിലെ പ്രിവിലേജുകള്‍ തമ്മിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നതാണ് ചലഞ്ച്. വളരെ ഗൗരവ്വം നിറഞ്ഞതായിരുന്നു പോസ്‌റ്റെങ്കിലും ബോളിവുഡ് താരങ്ങളില്‍ ചിലര്‍ താപ്‌സിയെ ട്രോളാന്‍ എത്തിയതോടെ കഥ മാറി.

മന്‍മര്‍സിയാനില്‍ താപ്‌സിയുടെ സഹതാരമായിരുന്ന വിക്കി കൗശലാണ് ആദ്യം ട്രോളുമായെത്തിയത്. പിന്നാലെ സംവിധായകന്‍ അനുരാഗ് കശ്യപുമെത്തി. രണ്ട് മൂന്ന് പേരെ തള്ളിയിട്ടിട്ടുണ്ടാകും എന്നായിരുന്നു വിക്കിയുടെ കമന്റ്. അതിന് താപ്‌സി നല്‍കിയ മറുപടി താന്‍ ഫെയര്‍ പ്ലെയറാണെന്നായിരുന്നു ആ നിഷ്‌കളങ്കമായ മുഖം കണ്ടാലറിയില്ലേയെന്നും താരം ചോദിച്ചു.

എന്തെങ്കിലും അവാര്‍ഡ് കിട്ടിയല്ലോ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. സ്‌കൂളിലും കോളേജിലുമൊക്കെ എല്ലാം ഓക്കെയായിരുന്നു പക്ഷെ അതിന് ശേഷമാണ് ജീവിതത്തില്‍ മത്സരം മാറിയതെന്നും താരം മറുപടി നല്‍കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Taapsee pannu shares school photo vicky kaushal and anurag kashyap trolls289408

Next Story
പ്രിയങ്കയെ അംബാസഡർ സ്ഥാനത്തു നിന്ന് ഒഴിവാക്കണം; യു എന്നിനോട് പാക്കിസ്ഥാൻpriyanka chopra, priyanka chopra UNICEF, പ്രിയങ്ക ചോപ്ര, യൂണിസെഫ്, priyanka chopra shireen mazari, priyanka chopra pakistani troll, priyanka chopra films, priyanka chopra on war
The moderation of comments is automated and not cleared manually by malayalam.indianexpress.com