scorecardresearch

മലയാളത്തിൽ മമ്മൂട്ടിയുടെ നായിക, ഇപ്പോൾ സൂപ്പർ സ്റ്റാർ; ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

അവളുടെ മുഖത്ത് എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നതെന്ന സ്ഥിരഭാവം. എന്റെ മുഖത്ത് ഞാൻ എപ്പോളേ റെഡി എന്ന ഭാവവും

അവളുടെ മുഖത്ത് എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നതെന്ന സ്ഥിരഭാവം. എന്റെ മുഖത്ത് ഞാൻ എപ്പോളേ റെഡി എന്ന ഭാവവും

author-image
Entertainment Desk
New Update
Taapsee Pannu, താപ്സി പന്നു, Taapsee Pannu actor, നടി താപ്സി പന്നു, താപ്സി പന്നുവിന്റെ ബാല്യകാല ചിത്രം, Taapsee Pannu childhood photo, ഐഇ മലയാളം, iemalayalam

ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങളും. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇക്കുറി ബോളിവുഡിന്റെ പ്രിയതാരം താപ്സി പന്നുവാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം സഹോദരി ഷഗുൻ പന്നുവും അമ്മയുമുണ്ട്.

Advertisment

Read More: ഇതാണ് മമ്മൂട്ടി ജനിച്ചുവളർന്ന ചെമ്പിലെ വീട്; വീഡിയോ

അമ്മയുടെ മടിയിൽ തലതാഴ്ത്തി ഗൌരവത്തോടെ ഇരിക്കുന്ന ഷഗുൻ. ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന താപ്സി, രണ്ടുപേരെയും കഷ്ടപ്പെട്ട് പിടിച്ചിരുത്തുന്ന അമ്മ എന്നിവരെയാണ് ഫ്രെയ്മിൽ കാണുന്നത്. ചിത്രത്തിന് രസകരമായ അടിക്കുറിപ്പാണ് താപ്സി നൽകിയിരിക്കുന്നത്.

Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു

"ഷഗുന്റെ മുഖത്ത് അവളുടെ സ്ഥിരം വികാരം. ഷഗുൻ: എന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്. ഞാൻ: റെഡിയാണ്, എടുത്തോളൂ. അമ്മ: ഒരു ജീവിതത്തിലും ഫ്രെയിമിലും ഈ രണ്ടുപേരെയും കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന് ആരെങ്കിലും എനിക്ക് ഒരു റിവാർഡ് / അവാർഡ് നൽകാമോ?," എന്നാണ് താപ്സി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

Advertisment

Read More: സുശാന്തുമായി വീണ്ടും ഒന്നിക്കുമോ? ചിരിച്ചു കൊണ്ട് അങ്കിത നൽകിയ മറുപടി

2011ൽ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി താപ്സി എത്തിയിരുന്നു. സൈറ ബാനു എന്ന കഥാപാത്രത്തെയാണ് താപ്സി അവതരിപ്പിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ എത്തിയത് നദിയ മൊയ്തു ആയിരുന്നു. മലയാളത്തിൽ പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടാതെ പോയ ഈ ചിത്രം, തമിഴിൽ മൊഴിമാറ്റിയെത്തുക വഴി വൻ‍വിജയമാണു നേടിയത്‌.മമ്മൂട്ടി, തപ്സി, നദിയ മൊയ്തു എന്നിവർക്കു തമിഴിലുള്ള താരസ്വീകാര്യതയും ചിത്രത്തിന്റെ തമിഴ്‌ വിജയത്തിനു ഹേതുവായി.

താപ്സി ഇടയ്ക്കിടെ സഹോദരിയുമൊത്തുള്ള തന്റെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ, അനിയത്തി ഷഗുൻനെയാണ് താൻ ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കുന്നത് എന്നും താപ്സി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് അതിനെതിരെ താപ്സി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ബിൽ വന്നതെന്നാണ് താപ്‌സി ട്വിറ്ററില്‍ കുറിച്ചത്. ഇത്തരത്തിൽ ഞെട്ടിക്കുന്ന ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ലയെന്ന് താപ്‌സി ട്വീറ്റ് ചെയ്തിരുന്നു.

ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബിൽ പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബിൽ, മേയില്‍ 3850 ആയിരുന്നു. 36,000 രൂപയാണ് താപ്സിയുടെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.

Taapsee Pannu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: