‘ഥപ്പട്’ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതോടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിലും ബോളിവുഡ് താരം താപ്‌സി പന്നു ചർച്ചയാകുകയാണ്. തന്റെ കുടുംബത്തെ കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചോ അധികം സംസാരിക്കാത്ത താപ്‌സി ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് മനസു തുറക്കുകയാണ്.

Read More: ഞാനും ഒരമ്മയായിരുന്നു, എന്റെ ചിത്രമെവിടെ? സുജോയ് ഘോഷിനോട് വഴക്കിട്ട് താപ്‌സി പന്നു

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താൻ പ്രണയത്തിലാണെന്ന് താപ്‌സി നേരത്തേ പറഞ്ഞിരുന്നു. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താപ്‌സിയുടെ സഹോദരി ഷഗുൻ പന്നുവാണ് ഇരുവരുടേയും പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. മാതിയസ് ബോയുമായി താന്‍ പ്രണയത്തിലാണെന്നും തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും താപ്‌സി പറയുന്നു.

‘മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് എന്റെ വീട്ടിൽ അറിയാം. അവര്‍ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതൊരു രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യം ഇല്ല. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും,’ താപ്‌സി പറഞ്ഞു.

2014 ൽ ഇന്ത്യയിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് താപ്‌സിയും മാതിയാസും കണ്ടുമുട്ടുന്നത്. മാതിയാസ് ഒരു ടീമിന്റെ ഭാഗമായിരുന്നു, താപ്സി മറ്റൊരു ടീമിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook