Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

പുതിയ വീടിന്റെ വിശേഷങ്ങളുമായി താപ്‍സി; ചിത്രങ്ങൾ

സഹോദരി ഷാകുൻ പാന്നുവാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്

taapsee pannu, taapsee pannu new house, taapsee pannu new flat, taapsee pannu buys new house, taapsee, taapsee pannu hosue photos, inside taapsee pannu house, taapsee news, taapsee pannu news, taapsee pannu address, taapsee pannu mumbai house, taapsee pannu home, taapsee pannu new house look

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തമിഴകത്തും ബോളിവുഡിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് താപ്സി പന്നു. അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും ശ്രദ്ധേയമായ താരം. പുതിയ അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ കാഴ്ചകൾ പങ്കുവയ്ക്കുകയാണ് താപ്സി ഇപ്പോൾ. സഹോദരി ഷഗുൻ പന്നുവാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതെന്നും താപ്സി പറയുന്നു.

Read more: അവരെന്റെ പാരീസ് ബംഗ്ലാവിന്റെ താക്കോൽ തിരയുകയായിരുന്നു; പരിഹസിച്ച് താപ്സി പന്നു

സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന താപ്സി മോഡലിംഗിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. ആദ്യകാലത്ത് റിലയൻസ് ട്രെൻഡ്സ്, എയർടെൽ, കൊക്കകോള, റെഡ് എഫ്​ എം, പിവി ആർ സിനിമാസ് തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം പരസ്യങ്ങളിൽ അഭിനയിച്ചു.

2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ജുമ്മാണ്ടി നാദം’ എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. തമിഴിൽ ആടുകളം ആയിരുന്നു താപ്സിയുടെ ആദ്യചിത്രം. ആറ് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിനൊപ്പം താപ്സിയും ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് പിങ്ക്, മുൾക്, ബദ്‌ല, ഗെയിം ഓവർ, മിഷൻ മംഗൾ, ഥപ്പട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാൻ താപ്സിയ്ക്ക് കഴിഞ്ഞു. ഇന്ന് ബോളിവുഡിലെ സൂപ്പർതാര പദവിയുള്ള നായികമാരിൽ ഒരാളാണ് താപ്സി.

2011ൽ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താപ്സി അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ സൈറ ബാനു എന്ന കഥാപാത്രത്തെയാണ് താപ്സി അവതരിപ്പിച്ചത്.

Read more: അവരെന്റെ പാരീസ് ബംഗ്ലാവിന്റെ താക്കോൽ തിരയുകയായിരുന്നു; പരിഹസിച്ച് താപ്സി പന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Taapsee pannu new house inside photo

Next Story
ഈ ദിവസങ്ങൾ ഞാനെങ്ങനെ മറക്കാനാണ്; സന്തോഷം പങ്കുവച്ച് കല്യാണിKalyani Priyadarshan, Kalyani Priyadarshan, Pranav Mohanlal Kalyani Priyadarshan Photos, Pranav Mohanlal Kalyani Priyadarshan hridayam movie , പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Hridayam, ഹൃദയം, Kalyani and Pranav mohanlal in Marakkar, Kalyani Priyadarshan in Marakkar, Director Priyadarshan, iemalayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com