ഞാനും ഒരമ്മയായിരുന്നു, എന്റെ ചിത്രമെവിടെ? സുജോയ് ഘോഷിനോട് വഴക്കിട്ട് താപ്‌സി പന്നു

സുജോയ് ഘോഷ് ചെയ്തത് വളരെ ചീപ്പായി പോയി എന്നും താപ്സി പറഞ്ഞു

taapsee, taapsee pannu, thappad, thappad release date, thappad domestic violence, bollywood movies domestic violence, taapsee pannu movies, taapsee pannu thappad, anubhav sinha, താപ്സി പാന്നു,​ Indian express malayalam, IE Malayalam

സംവിധായകൻ സുജോയ് ഘോഷ് ട്വിറ്ററിൽ മാതൃദിനാശംസകൾ നേർന്നതിന് പുറകെ അദ്ദേഹത്തോട് വഴക്കിട്ട് നടി താപ്സി പന്നു. ട്വീറ്റിന് താഴെയാണ് താപ്സിയും സുജോയ്‌യും തമ്മിലുള്ള രസകരമായ വാക്കേറ്റം നടന്നത്.

കഹാനി, കഹാനി 2, ബദ്‌‌ല എന്നീ ചിത്രങ്ങളിൽ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലന്റെയും അമൃത സിങ്ങിന്റെയും ചിത്രങ്ങളാണ് സുജോയ് പോസ്റ്റ് ചെയ്തത്. “ദൈവവുമായി നിങ്ങളെ ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ്,” അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകി. എന്നാൽ ബദ്‌ല എന്ന തന്റെ ചിത്രത്തിൽ മറ്റൊരു അമ്മയായ താപ്സിയെ അദ്ദേഹം മറന്നെന്നു തോന്നുന്നു. ഇതിന്റെ പേരിലാണ് താപ്സി സംവിധായകനോട് വഴക്കിടുന്നത്.

“ശ്രദ്ധിക്കൂ! എന്റെ ഫോട്ടോ എവിടെ? ഞാനും ഒരു അമ്മയായിരുന്നു !!!!!,” താപ്സി എഴുതി. “ഫോട്ടോ ഇപ്പോൾ വരും” എന്ന് സുജോയ് മറുപടി നൽകി. താപ്‌സി മറുപടി പറഞ്ഞു, “വളരെ ചീപ്പായി പോയി എന്ന് ഞാൻ പറയും! ഒന്നാമത് ഞാൻ ഒരു അമ്മയെ അഭിനയിക്കാൻ സമ്മതിച്ചു, പിന്നെ നിങ്ങൾ എന്റെ ചിത്രം പോലും ഇടുന്നില്ല. അടുത്ത സ്ക്രിപ്റ്റ് പൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുക,” എന്ന കമന്റിന് ഥപ്പട്(അടി) തരും എന്ന മുന്നറിയിപ്പാണോ എന്നാണ് സുജോയ് ചോദിച്ചത്. താപ്സിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഥപ്പട്.

‘പിങ്ക്’ എന്ന ചിത്രത്തിനു ശേഷം തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘ബദ്‌ല’. ബാദൽ ഗുപ്പ എന്ന അഭിഭാഷകന്റെ വേഷത്തിൽ ബിഗ് ബി എത്തിയപ്പോൾ താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഈ അഭിഭാഷകന്റെ സഹായം തേടുന്ന നൈന സേഥി എന്ന യുവതിയായാണ് താപ്‌സി എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Taapsee pannu miffed with sujoy ghosh for not using her pic in mothers day message

Next Story
ഒരു കാലഘട്ടം നെഞ്ചേറ്റിയ നായിക; മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ?mother's day 2020, മാതൃദിനം, mothers day wishes,Nadiya Moidu, Jayaram, Rima Kallingal, mothers day quotes, മാതൃദിനം ആശംസ, mothers day messages, mothers day greetings, മാതൃദിനം ആശംസാ കാർഡുകൾ, mothers day status, mothers day 2020 wishes in malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com