scorecardresearch

കാമുകനൊപ്പം അവധിക്കാലം അടിച്ചുപൊളിച്ച് താപ്സി പന്നു

താപ്സിയുടെ സഹോദരി ഷഗുൻ പന്നുവുമുണ്ട് ഇരുവർക്കുമൊപ്പം മാലിദ്വീപിൽ

taapsee pannu,taapsee,pannu, താപ്സി പന്നു, Taapsee Pannu birthdya, Taapsee Pannu boyfriend, താപ്സിയുടെ പ്രണയം, ഐഇ മലയാളം

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താൻ പ്രണയത്തിലാണെന്ന് താപ്‌സി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ മാതിയസിനും സഹോദരി ഷഗുൻ പന്നുവിനുമൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് താപ്സി. ഇതിന്റെ ചിത്രങ്ങൾ മാതിയാസ് തന്നെയാണ് പങ്കുവച്ചത്.

Read More: നിനക്ക് പെട്ടെന്ന് പ്രായമാകുന്നുണ്ട്; താപ്സി പന്നുവിനോട് കാമുകൻ

അടുത്തിടെ ഒരു അഭിമുഖത്തില്‍ താപ്സി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. മാതിയസ് ബോയുമായി താന്‍ പ്രണയത്തിലാണെന്നും തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും താപ്‌സി പറഞ്ഞിരുന്നു.

“മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് എന്റെ വീട്ടിൽ അറിയാം. അവര്‍ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതൊരു രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യം ഇല്ല. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും.”

2014 ൽ ഇന്ത്യയിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് താപ്‌സിയും മാതിയാസും കണ്ടുമുട്ടുന്നത്. മാതിയാസ് ഒരു ടീമിന്റെ ഭാഗമായിരുന്നു, താപ്സി മറ്റൊരു ടീമിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Taapsee pannu and boyfriend mathias boe celebrating holiday in maldives