Latest News

ടി.കെ.രാജീവ്‌ കുമാര്‍ ചിത്രം ‘കോളാമ്പി’ വരുന്നു, നിത്യാ മേനോന്‍ നായിക

കോളാമ്പി നിരോധനത്തെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്

t k rajeev kumar kolambi nithya menen renji panicker

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി.കെ.രാജീവ്‌ കുമാര്‍ സംവിധായകന്റെ മേലങ്കിയണിയുന്ന ‘കോളാമ്പി’ എന്ന ചിത്രത്തിന് നാളെ തുടക്കമാകും. രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയുണ്ടാകും. കോളാമ്പി മൈക്ക് നിരോധനത്തെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്.

“നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും പിന്തുണയുമില്ലാതെ ഞാന്‍ ഇവിടെ വരെ എത്തുകയില്ലായിരുന്നു. എന്റെ രണ്ടാം ഇന്നിങ്സിലും കൂടെയുണ്ടാകണം എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു”, എന്ന് ടി.കെ.രാജീവ് കുമാര്‍ പറയുന്നു.

നെയ്യാറ്റിന്‍കരയിലെ കൃഷ്ണപുരത്ത് നാളെ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ ക്യാമറ രവി വര്‍മ്മന്‍, കലാസംവിധാനം സബ് സിറില്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി, സംഗീതം രമേശ്‌ നാരായണന്‍. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ സജീവമാകാതിരുന്ന രാജീവ്‌ കുമാറിന്റെ തിരിച്ചു വരവിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുള്ള സം‌വിധായകനാണ് ഇദ്ദേഹം. 2003 മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു. ‘തൽസമയം ഒരു പെൺകുട്ടി’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: T k rajeev kumar kolambi nithya menen renji panicker

Next Story
അലന്‍സിയറിനെതിരെ ആരോപണമുന്നയിച്ച ദിവ്യയ്ക്ക് പിന്തുണയുമായി ‘ആഭാസ’ത്തിന്റെ സംവിധായകന്‍MeToo Alencier Ley Lopez Divya Gopinath Abhasam Jubith Namradath
The moderation of comments is automated and not cleared manually by malayalam.indianexpress.com