/indian-express-malayalam/media/media_files/uploads/2018/03/sye-raa.jpg)
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കൈകോര്‍ക്കുന്ന 'സൈരാ നരസിംഹ റെഡ്ഡി'യിലെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ആരാധകര്‍ക്കായി പങ്കു വച്ചതാണീ ചിത്രങ്ങള്‍. രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
തന്‍റെ അടുത്ത സുഹൃത്തും തെലുങ്കിലെ സൂപ്പര്‍താരവുമായ ചിരഞ്ജീവി അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തില്‍ അതിഥി വേഷത്തിനു ക്ഷണിച്ചപ്പോള്‍ തനിക്കത് നിരസിക്കാനായില്ല അതിനാല്‍ ഹൈദരാബാദിലേക്ക് ഉടന്‍ പോവുകയാണ് എന്ന് ഷൂട്ടിംഗിന് എത്തുന്നതിനു മുന്‍പ് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ പറഞ്ഞിരുന്നു.
സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'സൈരാ നരസിംഹ റെഡ്ഡി' നിര്‍മ്മിക്കുന്നത് രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ് . കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീത സംവിധാനം എ ആര്‍ റഹ്മാന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍താര ഇതാദ്യമായാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രം കൂടാതെ മമ്മൂട്ടി, കമലഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും നയന്‍സ് അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി മഹി വി.രാഘവ് ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി നയന്‍താര എത്തുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2, അതിലെ നായികയും നയന്‍താര തന്നെ.
നയന്‍സിന്‍റെ വിവാഹവും ഉടന്‍ ഉണ്ടായേക്കും എന്നും അഭ്യൂഹമുണ്ട്. വരൻ സംവിധായകൻ വിഘ്നേശ് ശിവനും. നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന് സിനിമാ ആരാധകർക്ക് അറിയാം. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വഴിയും പൊതുപരിപാടികൾക്ക് ഒരുമിച്ച് എത്തിയും തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്.
നയൻതാരയുടെ ഓരോ നേട്ടങ്ങൾക്കും ആശംസ അറിയിച്ച് വിഘ്നേശ് ട്വീറ്റ് ചെയ്യാറുണ്ട്. സിനിമയിലെത്തി നയൻതാര 14 വർഷങ്ങൾ പിന്നിട്ടപ്പോഴും വിഘ്നേശ് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘നയനിസത്തിന്‍റെ പതിനാല് വര്‍ഷങ്ങള്‍, നിനക്ക് കൂടുതല്‍ കരുത്തും വിജയങ്ങളും നേരുന്നു… നയന്‍താര. അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം. അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍...ഒരുപാട് സ്നേഹം..’ എന്നായിരുന്നു വിഘ്‌നേശ് കുറിച്ചത്.
നയൻതാരയുടെ പിറന്നാളിനും വിഘ്നേശ് ആശംസ നേർന്ന് ട്വീറ്റ് ചെയ്തു. ”ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ” ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് തന്റെ നയൻസിന് നൽകിയത്.
തന്റെ നേട്ടങ്ങൾക്ക് ഒപ്പം നിന്നതിന് നയൻതാരയും വിഘ്നേശിന് നന്ദി പറയാറുണ്ട്. പക്ഷേ ആദ്യമായി നയൻതാര വിഘ്നേശിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ദ് ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേൾഡ് ഓഫ് വുമൺ 2018 ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് വിഘ്നേശ് തന്റെ പ്രതിശ്രുത വരനാണെന്ന് നയൻതാര പേരെടുത്ത് പറയാതെ പറഞ്ഞത്.
#DazzlerMoments The Hindu Dazzler Award for showcasing excellence in the field of entertainment-Nayanthara #TheHinduWorldOfWomen2018pic.twitter.com/aUyN2ITHBt
— Nayanthara (@NayantharaU) March 23, 2018
'എനിക്ക് പിന്തുണ നൽകിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാർഡ്ദാന ചടങ്ങ് ഞാൻ പങ്കെടുത്ത മറ്റു ഫിലിം അവാർഡുകളിൽനിന്നും വളരെ വ്യത്യസ്തമാണ്. അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ സ്ത്രീകളിൽനിന്നും ലഭിച്ച ഊർജവുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങുക', നയൻതാര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.