/indian-express-malayalam/media/media_files/uploads/2018/04/Swati-Reddy-1.jpg)
'സുബ്രഹ്മണ്യപുരം' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തില്‍ 'നോര്‍ത്ത് 24 കാതം', 'മോശയിലെ കുതിര മീനുകള്‍', 'ആട് ഒരു ഭീകര ജീവിയാണ്', 'ഡബിള്‍ ബാരല്‍' എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ സ്വാതിയെ ഓര്‍ക്കുന്നത് 'ആമേന്‍' എന്ന ചിത്രത്തിലെ ശോശന്ന എന്ന കഥാപാത്രമായാണ്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് സ്വാതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതിലെ 'സോളമനും ശോശന്നയും' എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ വളരെക്കാലം ഇടം പിടിച്ചിരുന്ന ഒന്നാണ്.
എന്നാല്‍ മുപ്പതുകാരിയായ സ്വാതിയ്ക്ക് ജീവിതത്തിലെ സോളമനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. 'വനിത' മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള തന്‍റെ സങ്കല്‍പ്പങ്ങള്‍ എന്തെന്ന് സ്വാതി വിശദീകരിച്ചത്. ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സങ്കൽപം മനസില്‍ ഇല്ല എന്നും അവര്‍ പറഞ്ഞു.
"എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും" എന്നും അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
സ്വാതി ഇങ്ങനെ പറഞ്ഞതില്‍ കാര്യവുമുണ്ട്. സ്വാതി പോലുമറിയാതെ ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യല്‍ മീഡിയ സ്വാതിയെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ഒക്കെ താനും സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് അറിയുന്നതെന്നും സ്വാതി വനിതയോട് വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെല്ലാം താന്‍ അറിയും എന്നും പക്ഷേ അതിലൊന്നും ഇടപെടണം എന്ന് തോന്നിയിട്ടില്ല എന്നും സ്വാതി വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവയില്‍ എല്ലാം സാന്നിദ്ധ്യമുള്ള സ്വാതി സജീവമായി ഇടപെടുന്നത് ഇന്‍സ്റ്റഗ്രാമിലാണ്. തന്‍റെ കൂട്ടുകാരിയും നടിയുമായ പാര്‍വ്വതിയോടാണ് സ്ഥിരമായി സ്വാതി ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കാറുള്ളത്. 'ബന്ദിപ്പൂവ്' എന്നാണ് സ്വാതിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാര്‍വ്വതി കുറിക്കുക. ഇരുവരും സൗഹൃദത്തിന്‍റെ ഊഷ്മളമായ നിമിഷങ്ങള്‍ പലപ്പോഴും ഇവിടെ കാണാന്‍ കഴിയും.
/indian-express-malayalam/media/media_files/uploads/2018/04/Parvathy-and-Swati-Reddy-3.jpg)
/indian-express-malayalam/media/media_files/uploads/2018/04/Parvathy-and-Swati-Reddy-2.jpg)
/indian-express-malayalam/media/media_files/uploads/2018/04/Parvathy-and-Swati-Reddy-1-1024x1024.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us