scorecardresearch

Latest News

നാരീ പൂജയിൽ പങ്കെടുത്ത് സ്വാസിക; വീഡിയോ

ഭ്രമാരാംബികാ ക്ഷേത്രത്തിൽ നാരീ പൂജക്കെത്തിയതായിരുന്നു സ്വാസിക

Swasika Vijay, Swasika Vijay Bhramarabika Temple, Swasika Vijay Naree Pooja

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ഭ്രമാരാംബികാ ക്ഷേത്രത്തിൽ നാരീ പൂജക്കെത്തിയ സ്വാസികയുടെ വീഡിയോയാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്.

അടുത്തിടെ, തന്റെ വിവാഹത്തെ കുറിച്ചും സ്വാസിക സൂചനകൾ നൽകിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത്. പ്രണയവിവാഹമാണോ? എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നാണ് സ്വാസിക ഉത്തരം നൽകിയത്. എന്നാൽ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.

നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

Read more: ഒരു സംഭവമായി തിരിച്ചുവരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്; സ്വാസികയുടെ കഥ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Swasika vijay at bhramarabika temple for naree pooja photos