scorecardresearch

അച്ഛനൊപ്പം നൃത്തച്ചുവടുകളുമായി സ്വാസിക; 70-ാം പിറന്നാൾ ആഘോഷമാക്കി, വീഡിയോ

അച്ഛന്റെ 70-ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നടി സ്വാസിക. ജന്മദിനാഘോഷത്തിന്റെ സുന്ദരമായ നിമിഷങ്ങൾ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

അച്ഛന്റെ 70-ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നടി സ്വാസിക. ജന്മദിനാഘോഷത്തിന്റെ സുന്ദരമായ നിമിഷങ്ങൾ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
swasika

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. ഇപ്പോഴിതാ, തന്റെ അച്ഛൻ വിജയകുമാറിന്റെ 70-ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലം ഒത്തുചേർന്ന പിറന്നാൾ  ആഘോഷത്തിന്റെ സുഖമുള്ള ഓർമകളാണ് നടി പങ്കിട്ടിരിക്കുന്നത്.

Advertisment

Also Read: കാജോളിനോടൊപ്പമുള്ള ചിത്രവുമായി മകൾ; ഇതിപ്പോ സിസ്റ്റേഴ്സിനെ പോലുണ്ടെന്ന് ആരാധകർ

 Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

Also Read: Sarvam Maya OTT: സർവ്വം മായ ഒടിടിയിൽ എപ്പോഴെത്തും? സ്ട്രീമിംഗ് അവകാശം വിറ്റത്  റെക്കോർഡ് തുകയ്ക്ക്

2024ലായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.  മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലായത്. 2024 ജനുവരിയിൽ കൊച്ചി ചെറായിയിലെ ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ഇന്റിമേറ്റ് വെഡ്ഡിംഗിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു.  

Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. 

സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. 

Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: