ബോളിവുഡ് താരങ്ങളില്‍ പലരും രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ പരസ്യമായി പ്രതികരിക്കാത്തതിനു പിന്നില്‍ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയെന്ന് നടി സ്വര ഭാസ്‌കര്‍. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍നിന്നു താരങ്ങളെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്നും സ്വര പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ഷീര്‍ ക്വോര്‍മയുടെ പോസ്റ്റ് ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയുന്നതില്‍ മടി കാണിക്കാറില്ല സ്വര. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കുന്നില്ല. അതിന് തെളിവായി തനിക്കുണ്ടായ അനുഭവത്തെക്കറിച്ച് സ്വര പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാർ, അതിഷി മര്‍ലേന എന്നിവരുടെ പ്രചാരണത്തിനായി സ്വരയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ ചായ്‌വ് മൂലം ജോലി നഷ്ടമായതായി താരം പറയുന്നു. നാല് ബ്രാന്റുകള്‍ താനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്നും മൂന്നു പരിപാടികള്‍ നഷ്ടടമായെന്നും സ്വര പറഞ്ഞു.

”ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി ഇറങ്ങിയ ദിവസം നാല് ബ്രാന്റുകള്‍ നഷ്ടമായി. മൂന്ന് പരിപാടികള്‍ നഷ്ടമായി?” സ്വര പറയുന്നു.

” സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വയം ചിലത് ചോദിക്കണം. താരങ്ങളെന്ന നിലയില്‍ വിമര്‍ശനങ്ങളുണ്ടാകാം. നമ്മുടെ താരങ്ങള്‍ അഭിപ്രായം തുറന്ന് പറയണം, ഉത്തരവാദിത്തതോടെ നിലപാടെടുക്കണെന്നം എന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കാതിരിക്കണം” അവര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook