scorecardresearch

Swara Bhasker Pregnant: ആദ്യ കൺമണിയെ കാത്ത് സ്വരയും ഫഹദും; ചിത്രങ്ങൾ

Swara Bhasker Pregnancy News: ഫെബ്രുവരിയിലാണ് സ്വര ഭാസ്ക്കറും ഫഹദ് അഹമദും രജിസ്റ്റർ വിവാഹം ചെയ്തത്

Swara Bhasker Pregnancy News: ഫെബ്രുവരിയിലാണ് സ്വര ഭാസ്ക്കറും ഫഹദ് അഹമദും രജിസ്റ്റർ വിവാഹം ചെയ്തത്

author-image
Entertainment Desk
New Update
swara bhasker pregnant | swara bhaskar baby news | swara bhasker pregnancy

Swara Bhaskar/ Instagram

Swara Bhaskar Baby News: ബോളിവുഡ് താരമായ സ്വര ഭാസ്ക്കർ തന്റെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണെന്ന വാർത്ത ചൊവ്വാഴ്ച്ചയാണ് പുറത്തുവന്നത്. നിറവയറുമായി ഭർത്താവ് ഫഹദ് അഹമദിനൊപ്പം നിൽക്കുന്ന ചിത്രമാണ് സ്വര പങ്കുവച്ചത്. ‘blessed, grateful, excited and also clueless’എന്ന വളരെ രസകരമായ ഒരു അടികുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചു.

Advertisment

"നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഒരുമിച്ച് മറുപടി നൽകാം. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷവും ആഹ്ളാദവും തോന്നുന്നു,"ഒക്ടോബറിലായിരിക്കും കൺമണി തങ്ങളെ തേടിയെത്തുക എന്നും സ്വര കുറിച്ചു. പിങ്ക് നിറത്തിലുള്ള ഫ്രിൽഡ് ഡ്രെസ്സ് സ്വര അണിഞ്ഞപ്പോൾ ബെയ്ജ് നിറം വരുന്ന ഷർട്ടാണ് ഫഹദ് ധരിച്ചത്.

സംവിധായകൻ ഒനിറിനൊപ്പം അനവധി ആരാധകരും സ്വരയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. മൂന്നു പേർക്കു വേണ്ടി പ്രാർത്ഥിക്കുന്നു,ഇതൊരു നല്ല വാർത്തയാണ് ആശംസകൾ നേരുന്നു തുടങ്ങിയവയാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ.

Advertisment

ഫെബ്രുവരിയിലാണ് സ്വര ഭാസ്ക്കറും ഫഹദ് അഹമദും രജിസ്റ്റർ വിവാഹം ചെയ്തത്. പിന്നീട് ഹൽദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷൻ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ് വാദി പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ഫഹദ് അഹമദ്. 2019 ൽ നടന്ന സിഎഎ സമരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

Swara Bhaskar Pregnancy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: